ഹാഷിക്ക് കുഞ്ഞാലിക്കുട്ടിക്ക് കള്ളക്കടത്തു ലോബിയുമായി ബന്ധമോ?

കള്ളപ്പണക്കേസിൽ ആരോപണം നേരിടുന്ന ഹാഷിക്ക് നു കുഴൽപ്പണ ലോബിയുമായി അടുത്ത ബന്ധമെന്ന് സൂചനകൾ.എ ആർ നഗർ സഹകരണ ബാങ്കിൽ ഇൻകം ടാക്സ് നടത്തിയ തിരച്ചിലിൽ ആണ് രേഖകൾ ഇല്ലാത്ത കോടികൾ കണ്ടെത്തിയതു.രേഖകൾ ഹാജരാക്കിയാൽ പണം പിൻവലിക്കാം എന്നതു വ്യക്തമാക്കിക്കൊണ്ട് നിക്ഷേപകരുടെ ലിസ്റ്റ് ഇൻകം ടാക്സ് പുറത്തു വിട്ടിരുന്നു. അതിൽ ഒന്നാമത്തെ ആൾ കുഞ്ഞാലിക്കുട്ടിയുടെ മകനായ ഹാഷിക്ക് ആണ്.മലപ്പുറത്ത് നടക്കുന്ന പല കുഴൽപ്പണമിടപാടുകളിലും ബിനാമി പ്പേരിൽ ഹാഷിക്ക് ഇടപെടുന്നതായാണ് വിവരം.കരിപ്പൂരിൽ നടന്ന സ്വർണക്കള്ളക്കടത്തിൽ ഇടപാടുകാരന്റെ ഫോണിലേക്കു ആ ദിവസ്സം ഇദ്ദേഹം പലതവണ വിളിച്ചതായി ക്രൈം ബ്രാഞ്ച് കണ്ടെത്തിയിരുന്നു.വിദേശത്തു, പ്രത്യേകിച്ച് ഗൾഫ് രാജ്യങ്ങളിൽ നിരവധി ബിസിനസ് സംഭരംഭങ്ങൾ ഉള്ള ഹാഷിക്ക് പണം ഇടപാടുകൾ നടത്തിയിരിക്കുന്നതു കെ എം സി സി യുടെ ചാരിറ്റി ഫണ്ട് വഴിയാണ്.കള്ളപ്പണം വെളുപ്പിക്കൽ ആണ് ഇതിന്റെ ഉദ്ദേശം എന്ന് സൂചനകൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. പാണക്കാട് ശിഹാബ് തങ്ങളുടെ ആത്മീയ മറ ഉപയോഗിച്ചുകൊണ്ട് കുഞ്ഞാലിക്കുട്ടിയും മകനും നടത്തുന്ന പണമിടപാടുകൾ മുഴുവനും പരിശോധിക്കുവാൻ ഒരുങ്ങുകയാണ് എൻഫോഴ്‌സ്‌മെന്റ് സംഘം. തങ്ങളെ അടുത്ത ദിവസ്സം ചോദ്യം ചെയ്യാൻ വിളിപ്പിച്ചിരിക്കുന്നതു ഇത്തരം കാര്യങ്ങളിൽ തങ്ങൾക്കുള്ള പങ്കിനെ കുറിച്ച് സൂചന ലഭിച്ചിട്ടാണ് എന്നാണ് എൻഫോഴ്‌സ്‌മെന്റ് മായി അടുത്ത വൃത്തങ്ങൾ സൂചന നൽകുന്നത്.