ചെന്നിത്തലയെ വീണ്ടും പ്രതിപക്ഷ നേതാവാക്കിയാൽ UDF മുന്നണി വിടുമെന്ന് മുസ്ലിം ലീഗ് ഭീഷണി

യു ഡി എഫ് നു ഏറ്റ പരാജയത്തിന് ഒടുവിൽ യു ഡി എഫിലെ പടലപ്പിണക്കങ്ങൾ ഒന്നൊന്നായി പുറത്തേയ്ക്കു വരികയാണ്. കഴിഞ്ഞ തവണത്തേക്കാൾ നാല് സീറ്റ് കുറവാണു ഇത്തവണ ലഭിച്ചത് എങ്കിലും യു ഡി എഫ് ലെ രണ്ടാംകക്ഷി എന്ന നിലയിൽ പൊതുവെ വലിയ തിരിച്ചടി ലീഗിന് നേരിട്ടില്ല എന്നതാണ് പൊതുവെയുള്ള വിലയിരുത്തൽ.എന്നാൽ കൊണ്ഗ്രെസ്സ് നു ഉണ്ടായതു ചരിത്രത്തിലെ തന്നെ വലിയ തിരിച്ചടി എന്നെന്നും അത് അംഗീകരിക്കാനും തെറ്റുതിരുത്താനും കൊണ്ഗ്രെസ്സ് നേതൃത്വം തയാറാകണം എന്നുമാണ് ലീഗ് ആവശ്യപ്പെടുന്നത്. അതിനുപരിയായാണ് പ്രതിപക്ഷ നേതൃത സ്ഥാനം ആവശ്യപ്പെടുന്നത് പോലെയുള്ള തരം വിലപേശലും. ചെന്നിത്തലയെ ഇനിയും പ്രതിപക്ഷ നേതാവായി അംഗീകരിക്കാൻ കഴിയില്ല എന്ന നിലപാടാണ് ലീഗ് നേതൃത്വം പൊതുവായി എടുത്തിരിക്കുന്നത്. അടുത്ത ശനിയാഴ്ച പാണക്കാട് ചേരുന്ന ലീഗ് നേതൃ യോഗത്തിനു ശേഷം ഈ കാര്യം യു ഡി എഫ് നേതൃത്വത്തെ അറിയിക്കുവാനാണ് ലീഗിന്റെ തീരുമാനം. വി ഡി സതീശനോ ഉമ്മൻചാണ്ടിയോ പ്രതിപക്ഷ നേതൃസ്ഥാനം ഏറ്റെടുക്കണം എന്നാണ് ലീഗ് നിലപാട്.