ആലപ്പുഴ ബൈപാസ് വൈകുവാൻ കാരണം ഇതായിരുന്നു

പുതുവർഷപ്പുലരിയിൽ വാഹനമോടി തുടങ്ങുമെന്ന് പ്രതീക്ഷിക്കുന്ന ആലപ്പുഴ ബൈപ്പാസിന് വേണ്ടി കേരളം കാത്തിരിക്കാൻ തുടങ്ങിയിട്ട് നാല് പതിറ്റാണ്ടുകളായി. കുറച്ചു കാലം മുൻപ് വരെ
കൊമ്മാടി ജംഗ്ഷനിൽ സ്ഥാപിച്ചിരുന്ന ഒരു തുരുമ്പുപിടിച്ച ബോർഡ് മാത്രമായിരുന്നു, ആലപ്പുഴ ബൈപ്പാസ് .
അത്,യാഥാർത്ഥ്യമാകുന്നത് സുപ്രധാനമായ മൂന്ന് ഘട്ടങ്ങളായാണ്.

ഒന്നാം ഘട്ടം

ബഹുമാന്യനായ ശ്രീ AK ആൻ്റണി ഇൻഡ്യയുടെ പ്രതിരോധ മന്ത്രി. ക്യാബിനറ്റ് മന്ത്രിയായി ശ്രീമാൻ വയലാർ രവി ഉൾപ്പെടെ 8 മന്ത്രിമാർ കേന്ദ്ര മന്ത്രി സഭയിൽ.. 2011 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ശ്രീ ആൻറണി ഉയർത്തിയ ഒരു പ്രചാരണം UDF നെ വളരെ സഹായിച്ചിരുന്നു.
“കേന്ദ്രവും കേരളവും ഒരു കക്ഷി തന്നെ ഭരിക്കണം.. എന്നാലേ കേരളത്തിന് വികസന നേട്ടമുണ്ടാകൂ..”.. എന്നായിരുന്നു അത്. ആലപ്പുഴ MP ആയിരുന്നKC വേണുഗോപാൽ അടക്കം 4 കേന്ദ്ര മന്ത്രിമാർ ആലപ്പുഴയിൽ നിന്ന് ഉള്ളപ്പോൾ ജനത്തെ നന്നായി അത് സ്വാധീനിച്ചു.
2011 ൽ ഉമ്മൻ ചാണ്ടി മന്ത്രിസഭ കേരളത്തിൽ അധികാരത്തിൽ വന്നു. 2014 വരെ ശ്രീ ആൻറണി പറഞ്ഞതുപോലെ കേന്ദ്രവും കേരളവും UDF / UPA ഭരിച്ചു.ആലപ്പുഴയ്ക്ക് എന്ത് നേട്ടം ഉണ്ടായി എന്നത് ആലപ്പുഴ ബൈപ്പാസിൻ്റെ നിർമ്മാണം കണ്ട് വിലയിരുത്താം.

കേന്ദ്ര സർക്കാർ മുൻപ് അംഗീകരിച്ചിരുന്ന പദ്ധതിയിൽ മാറ്റങ്ങൾ വരുത്തിക്കൊണ്ട് 2013 ൽ എലിവേറ്റഡ് ഹൈവേ ബൈപ്പാസ് നിർമ്മാണം ആരംഭിച്ചു.2013 മുതൽ ഇഴഞ്ഞിഴഞ്ഞ് നീങ്ങിയ എലിവേറ്റഡ് ബൈപ്പാസ്, കേന്ദ്രവും കേരളവും UDF / UPA ഭരിച്ച 2013 മുതൽ 2016 വരെ കാലത്ത് വെറും 15 % മാത്രം ആണ് നിർമ്മാണ പ്രവർത്തനങ്ങൾ നടത്താനായത്.
2014 ൽ കേന്ദ്ര ഭരണം നഷ്ടമായി എങ്കിലും ഫണ്ടിൻ്റെ കുറവ് കൊണ്ടല്ല സംസ്ഥാന സർക്കാരിൻ്റെ താൽപ്പര്യമില്ലായ്മയും MP യുടെ മണ്ഡലത്തോടുള്ള അവഗണനയുമാണ് 2016 വരെയുള്ള മൂന്ന് വർഷങ്ങൾ പദ്ധതി ഇഴഞ്ഞു നീങ്ങിയത് എന്ന് വ്യക്തം.

രണ്ടാംഘട്ടം

2016 ൽ ശ്രീ പിണറായി വിജയൻ്റെ നേതൃത്വത്തിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ മന്ത്രിസഭ നിലവിൽ വന്നതിൽ ആലപ്പുഴയിൽ നിന്ന് ശ്രീ.ജി സുധാകരൻ പൊതുമരാമത്ത് മന്ത്രിയായതോടെ പദ്ധതി വീണ്ടും ത്വരിതഗതിയിലായി. 2018 ആകുമ്പോഴേക്ക് രണ്ട് റെയിൽപാതകൾക്ക് ഇരു വശവുമായി നിർമ്മാണ പ്രവർത്തനങ്ങൾ വീണ്ടും നിലച്ചു. കുതിരപ്പന്തിയിലും,…. ലും റെയിൽവേ മേൽപ്പാലങ്ങൾക്കായി നിർമ്മിച്ച ഗർഡറുകളുടെ ബോൾട്ടുകൾ നിർമ്മിച്ചത് റെയിൽവേ അനുശാസിക്കുന്ന അളവനുസരിച്ചല്ല എന്നത് കൊണ്ട് റെയിൽപ്പാലത്തിൻ്റെ നിർമ്മാണത്തിന് റെഡ് സിഗ്നൽ കാണിച്ച് റെയിൽവേ നിർത്തിവയ്പിച്ചു.ഇത് സംബന്ധിച്ച് സാങ്കേതിക വിദഗ്ധരുമായി ചർച്ച ചെയ്യാനോ റെയിൽവേ മന്ത്രാലയവും ആയി ഇടപെടാനോ ആലപ്പുഴ MP താൽപ്പര്യമെടുത്തില്ല.

മൂന്നാം ഘട്ടം.

2018 മുതൽ 2019 ലോകസഭാ തിരഞ്ഞെടുപ്പ് വരെ ഏകദേശം നിശ്ചലമായ പദ്ധതിക്ക് ജീവൻ കൈവരിക്കുന്നത് ആലപ്പുഴയിൽ AM ആരിഫ് MP ആയി വന്ന ശേഷമാണ്. ലോക്സഭയുടെ ആദ്യ സെഷനിൽ തന്നെ ആലപ്പുഴ ബൈപ്പാസിൻ്റെ കാര്യം സഭയിൽ ഉന്നയിക്കാനും, കേന്ദ്ര റെയിൽ മന്ത്രിയെയും റെയിൽവേ ബോർഡ് ചെയർമാനെയും നേരിട്ടു കണ്ട് കാര്യങ്ങൾ ബോധ്യപ്പെടുത്താനും ആരിഫിന് കഴിഞ്ഞു. തുടർന്ന് റെയിൽവേ ഉദ്യോഗസ്ഥരും, സാങ്കേതിക വിദഗ്ധരും മന്ത്രാലയവുമായി കൂടിയിരുന്ന് ചർച്ച ചെയ്ത് റെയിൽപ്പാലത്തിൻ്റെ ബോൾട്ടുകളിൽ വരുത്തേണ്ട മാറ്റങ്ങൾ സംബന്ധിച്ച് തീരുമാനമെടുക്കാനും അതു നടപ്പിൽ വരുത്തുവാനും കഴിഞ്ഞു. അപ്രകാരം മാറ്റങ്ങൾ വരുത്തിയ ഗർഡറുകൾ പരിശോധിച്ച് റെയിൽവേ സാങ്കേതിക വിദഗ്ധർ അനുമതി നൽകിയതിൻ്റെ അടിസ്ഥാനത്തിൽ 2020 ജനുവരിയിൽ ആദ്യ മേൽപ്പാലത്തിന് ഗർഡറുകൾ സ്ഥാപിച്ചു.അധികം താമസിക്കാതെ തന്നെ രണ്ടാമത്തെ മേൽപ്പാലത്തിൽ സ്ഥാപിക്കാനുള്ള ഗർഡറുകളും പരിശോwന പൂർത്തിയാക്കി അനുമതി തന്നതോടെ രണ്ടു റെയിൽവേ മേൽപ്പാലങ്ങളും പൂർത്തീകരിക്കാനായതാണ്, ഈ പതിറ്റാണ്ടുകളുടെ കാത്തിരിപ്പിന് അവസാനമായി അന്തിമഘട്ടത്തിലേക്ക് എത്തിക്കാൻ കഴിഞ്ഞത്