പി ടി തോമസ് കൂടുതൽ കുരുക്കിലേക്ക്

കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ട് പി ടി തോമസ് കൂടുതൽ കുരുക്കിലേക്ക് നീങ്ങുന്നതായി സൂചനകൾ. പണ ഇടപാട് നടക്കുമ്പോൾ താൻ അവിടെ ഉണ്ടായിരുന്നതായും, താൻ മദ്യസ്ഥത വഹിച്ചതായും വാർത്താ സമ്മേളനത്തിൽ വെളിപ്പെടുത്തിയത് തോമസിന് കൂടുതൽ കുരുക്കാകുമെന്നാണ് നിയമവൃത്തങ്ങൾ പറയുന്നത്. രണ്ട് ലക്ഷം രൂപയ്ക്കു മുകളിലുള്ള ഇടപാടുകൾ ബാങ്ക് വഴി മാത്രമേ നടത്താൻ പാടുള്ളൂ എന്ന നിയമം നിലനിൽക്കുമ്പോളാണ് 80 ലക്ഷം രൂപ കൈമാറുന്നതിന് എം എൽ എ നേരിട്ട് മധ്യസ്ഥനാകുന്നത്.

ഇൻകം ടാക്സ് അധികൃതർ സംഭവസ്ഥലത്തുഎത്തുന്നത് സംബന്ധിച്ച വിവരം അവരെത്തുന്നതിന് ഏതാനും മിനിട്ടുകൾക്ക് മുന്നേ തോമസിൻറെ ഫോണിലേക്ക് ആരോ വിളിച്ചറിയിക്കുകയായിരുന്നു എന്നാണ് സൂചനകൾ. വിവരം ലഭിച്ചതോടെ തോമസ് ഇൻകം ടാക്സ് അധികൃതർ എത്തുന്നതിനും മുന്നേ അവിടെ നിന്നും രക്ഷപെടുകയും ചെയ്തു.

അതിനിടെ, സംസ്ഥാനത്തെ പ്രമുഖ കോൺഗ്രസ് നേതാവ് ഇത്തരമൊരു കേസിൽ കുരുക്കിലകപ്പെട്ടത് സാകൂതം വീക്ഷിക്കുകയാണ് കേന്ദ്രത്തിലെ ബിജെപി നേതൃത്വവും കേന്ദ്ര ഗവണ്മെന്റും. ഇപ്പോൾ പിടിയിലായ രാമകൃഷ്ണൻ, പി ടി തോമസിൻറെ ബിനാമിയാണെന്ന രീതിയിൽ ചില വിവരങ്ങൾ പുറത്തു വരുന്നുണ്ട്. അതുൾപ്പെടെ പരിശോധിക്കണമെന്നാണ് അന്വേഷണ ഏജൻസികൾക്ക് കിട്ടിയിരിക്കുന്ന നിർദ്ദേശം.

അതിനിടെ, ബിജെപി കേന്ദ്ര നേതൃത്വത്തിലെ ഒരു മലയാളി മുഖേന, അന്വേഷണം മരവിപ്പിക്കാനും വഴി തിരിച്ചുവിടാനുമുള്ള ശ്രമങ്ങൾ തോമസ് തുടങ്ങിയിട്ടുണ്ടത്രെ. ഇത് കൂടുതൽ ആഴത്തിൽ അന്വേഷിച്ചാൽ തന്റെ കുടുംബാംഗങ്ങളിലേക്ക് വരെ അന്വേഷണം എത്തുമെന്നും എം എൽ എക്ക് പേടിയുണ്ട്. ഒരു മകന്റെ വഴിവിട്ട ബന്ധങ്ങളിലേക്ക് അന്വേഷണം എത്തിച്ചേർന്നാൽ കാര്യങ്ങൾ വലിയ കുഴപ്പത്തിലാകുമെന്നും, മുൻപ് ആ മകൻ കോളേജിൽ നിന്നും ലഹരി ഉപയോഗത്തിന് പുറത്തായതടക്കമുള്ള കാര്യങ്ങള് കൂടുതൽ അന്വേഷിച്ചാൽ താനും കുടുംബവും വലിയ കുരുക്കിലാകും പെടുകയെന്നും അദ്ദേഹത്തിന് നല്ല ബോധ്യമുണ്ടെന്നു തന്നെയാണ് പുറത്തു വരുന്ന വിവരങ്ങൾ വ്യക്തമാക്കുന്നത്. അതുകൊണ്ടുതന്നെ ബിജെപിയോട് ഏത് ഒത്തുതീർപ്പിനു വഴങ്ങിയാണെങ്കിലും അന്വേഷണത്തിന് തടയിടാനുള്ള ശ്രമമാണ് എം എൽ എ നടത്തുന്നത്.

അതിനിടെ, എതിർഗ്രൂപ്പിൽ പെട്ടവരാണ് ഈ വിവരം ഇൻകം ടാക്‌സിന് ചോർത്തിക്കൊടുത്തതെന്ന് തോമസിനോട് അടുത്ത ആളുകൾ പറയുന്നു. ആരൊക്കെയാണ് ഇതിനു പിന്നിൽ എന്ന് കൃത്യമായ വിവരം പി. ടി. തോമസിന് ലഭിച്ചിട്ടുണ്ടെന്നാണ് ലഭിക്കുന്ന വിവരം. അതുകൊണ്ടുതന്നെയാണ് എം എൽ ഇ പത്രസമ്മേളനത്തിൽ ഇത് ഓടിയതാണ് എന്ന് വ്യക്തമായി പറഞ്ഞത്. അതേസമയം, ഇപ്പോൾ പുറത്തുവന്ന വിവരം രാഷ്ട്രീയ ആയുധമാക്കാൻ എതിർഗ്രൂപ്പുകൾ തീരുമാനിച്ചിട്ടുണ്ട്.

എന്തായാലും, ബിജെപിയുമായി ഒത്തുതീർപ്പ് നടന്നില്ലെങ്കിൽ, വരും ദിവസങ്ങളിൽ വലിയ സ്തോഭജനകമായ വിവരങ്ങളായിരിക്കും ഇതുമായി ബന്ധപ്പെട്ട് പുറത്തുവരികയെന്നതാണ് ഇപ്പോൾ നടന്ന സംഭവവികാസങ്ങൾ തെളിയിക്കുന്നത്. പി. ടി. തോമസിന്റെ രാഷ്ട്രീയ ഭാവി തന്നെ ചോദ്യം ചെയ്യപ്പെടുന്ന നിലയിലേക്ക് കാര്യങ്ങൾ നീങ്ങാനും സാധ്യതയുണ്ട്.

Price Title

Enter Subtitle

$
59
/mo
  • 40 Team Members
  • 40 Personal Contacts
  • 4000 Message

Price Title

Enter Subtitle

$
59
/mo
  • 40 Team Members
  • 40 Personal Contacts
  • 4000 Message

Price Title

Enter Subtitle

$
59
/mo
  • 40 Team Members
  • 40 Personal Contacts
  • 4000 Message