ഓടിയത് താൻ തന്നെ എന്ന് പി ടി തോമസ്;ബിനാമി ഇടപാടിന്റെ വിവരങ്ങൾ പുറത്തു വരുന്നു.

കൊച്ചിയിൽ ആദായ നികുതി റെയ്ഡിന് ഇടയിൽ ഒരു യു ഡി എഫ് എം എൽ എ ഓടിയൊളിച്ചു എന്ന വാർത്ത സോഷ്യൽ മീഡിയയിൽ ആകെ ഇന്നലെ തരംഗമായിരുന്നു. അതിനു പിന്നാലെ ആണ് ആ എം എൽ എ താനാണ് എന്ന വെളിപ്പെടുത്തലുമായി കൊണ്ഗ്രെസ്സ് നേതാവ് പി ടി തോമസ് എം എൽ എ എത്തിയത്. റിയൽ എസ്റ്റേറ്റ് കച്ചവടത്തിന് മറവിൽ കൈമാറാൻ കൊണ്ട് വന്ന 88 ലക്ഷം രൂപയാണ് ആദായ നികുതി ഉദ്യോഗസഥർ പിടിച്ചെടുത്തത്. താൻ അവിടെ എത്തിയത് ഡ്രൈവറുടെ സ്ഥല കച്ചവടവുമായി ബന്ധപ്പെട്ടാണ് എന്നാണ് പി ടി തോമസ് പറയുന്നത്. എന്നാൽ റിയൽ എസ്റ്റേറ്റ് ബ്രോക്കർ കൂടിയായ ഡ്രൈവർക്കു വേണ്ടിയാണു പി ടി തോമസ് അവിടെ എത്തിയതെന്നാണ് സൂചനകൾ. പണം കൈമാറുമ്പോൾ ഒരു ഉറപ്പിന് ആണ് ഡ്രൈവർ എം എൽ എ യെ കൂട്ടിയത്. എന്നാൽ രഹസ്യ വിവരം കിട്ടിയ ആദായ നികുതി ഉദ്യോഗസ്ഥർ ഉടൻ സ്ഥലത്തു എത്തുകയായിരുന്നു. ഒന്നാം നിലയിലെ ബാൽക്കണിയിൽ നിന്ന പി ടി തോമസ് ഇതിനിടയിൽ പിന്നിലെ ഗോവണി വഴി ഇറങ്ങി കടന്നു കളയുകയായിരുന്നു എന്നാണ് പറയപ്പെടുന്നത്. ഈ ഡ്രൈവർ പി ടി തോമസ് ന്റെ ബിനാമി ആണ് എന്ന് സൂചനകളുണ്ട്. എന്തായാലും പി ടി തോമസ് എന്ന കൊണ്ഗ്രെസ്സ് നേതാവിന്റെ മുഖം മോദിയാണ് ഈ ഓട്ടത്തിൽക്കൂടി അഴിഞ്ഞു വീണത്. പി ടി തോമസിന്റെ സ്വത്തിനെ കുറിച്ച് അന്വേഷണം നടത്തണം എന്ന് ആവശ്യപ്പെട്ടു പരാതി കൊടുക്കുവാൻ തയ്യാറെടുക്കുകയാണ് സ്ഥലത്തെ ചില ഇടതു നേതാക്കൾ.