പ്രതിപക്ഷം സമരം നിർത്തിയത് സ്വപ്ന പറഞ്ഞിട്ടോ ?

സ്വപ്ന സുരേഷ് ചെന്നിത്തലയുമായി ഉള്ള ബന്ധം പുറത്തു വന്നതിനു പിന്നാലെ രാഷ്ട്രീയ കേരളം ചോദിക്കുന്നത് പ്രതിപക്ഷ സമരം പൊടുന്നനെ നിർത്തിയത് സ്വപ്നയുടെ ആവശ്യപ്രകാരമാണോ എന്നാണ്.മുഖ്യമന്ത്രിയും കോടതിയും ഒക്കെ ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും ആൾക്കൂട്ട സമരങ്ങൾ തുടർന്ന കൊണ്ഗ്രെസ്സ് നടപടിയിൽ ജനങ്ങൾക്കു കടുത്ത അമർഷം ഉണ്ടായിരുന്നു. കോവിഡ് വ്യാപനം ഇത്രയധികം കൂടുവാൻ കാരണം പ്രതിപക്ഷ സമരമാണ് എന്ന് കണക്കുകൾ വച്ച് ഇടതു പക്ഷം വിശദീകരിച്ചിട്ടും ചെവിക്കൊള്ളാതെ മുന്നോട്ടു പോയ കൊണ്ഗ്രെസ്സ് നേതൃത്വം പൊടുന്നനെ സമരം നിർത്തിയത് ചെന്നിത്തലയ്ക്ക് സ്വപ്ന ഐ ഫോൺ നൽകിയ വിവരം ചില മാധ്യമ പ്രവർത്തകർക്ക് കിട്ടിയതിനാലാണ്. ഒരാഴ്ചയ്ക്ക് മുന്നേ മാതൃഭൂമി ചാനലിന് കിട്ടിയ വിവരം ഇത്രയും ദിവസ്സം മറച്ചു വയ്പ്പിക്കുവാൻ കൊണ്ഗ്രെസ്സ് നേതൃത്വത്തിന് കഴിഞ്ഞു. എന്നാൽ ഇത്രയും വലിയ ഒരു ബ്രെക്കിങ് കിട്ടിയിട്ട് അത് ഉപയോഗിക്കാതിരിക്കുന്നതു മണ്ടത്തരമാണ് എന്ന മാനേജ്‌മെന്റ് ന്റെ തീരുമാനമാണ് അവസാനം ഇന്ന് വാർത്ത കൊടുക്കുവാൻ മാതൃഭൂമിയെ പ്രേരിപ്പിച്ചത്. റേറ്റിങ്ങിൽ താഴേയ്ക്ക് പോയിക്കൊണ്ടിരിക്കുന്ന ചാനലിന് ഈ ബ്രെക്കിങ് പ്രതീക്ഷയാണ് എന്നാണ് മാനേജ്‌മെന്റ് ന്റെ നിലപാട്.ഇതിനിടയിൽ ചെന്നിത്തലയുടെ സ്റ്റാഫിലെ തന്നെ ചിലരെ ഉപയോഗിച്ച് എ ഗ്രൂപ്പ് നടത്തിയ ഓപറേഷനാണ് ഇതെന്നും വിവരങ്ങൾ പുറത്തു വരുന്നുണ്ട്.സോളാർ അഴിമതിയുടെ സമയത്തു ഉമ്മൻചാണ്ടിയെ പ്രതിക്കൂട്ടിൽ നിർത്തുവാൻ എ ഗ്രൂപ്പ് നടത്തിയ ശ്രമങ്ങൾക്ക് തിരിച്ചടി കൊടുക്കുവാൻ പറ്റിയ അവസരം ഉപയോഗപ്പെടുത്തിയതാണ് എന്നും സൂചനകൾ ഉണ്ട്. എന്ത് തന്നെയായാലും കൊണ്ഗ്രെസ്സ് ഉന്നത നേതൃത്വം ഈ വിഷയത്തോടെ സ്വർണക്കടത്തു കേസിൽ സംശയത്തിന്റെ നിഴലിൽ ആയ അവസ്ഥയാണ് നിലവിലുള്ളത്.