ചെന്നിത്തലയുമായി സ്വപ്നയ്ക്കുള്ളത് അടുത്ത ബന്ധം ?

സ്വർണക്കടത്തു കേസിലെ പ്രതി സ്വപ്ന സുരേഷ് ചെന്നിത്തലയ്ക്ക് ഐ ഫോൺ നല്കിയതുമായി ബന്ധപ്പെട്ടു കോൺഗ്രസ് നേതൃത്വം വെട്ടിലായിരിക്കുകയാണ്.സ്വർണക്കടത്തു കേസിൽ നിരവധി സമരങ്ങൾ നടത്തിയ കൊണ്ഗ്രെസ്സ് നു വലിയ ഡാമേജ് ആണ് പ്രതിപക്ഷ നേതാവിന് സ്വപ്ന ഐ ഫോൺ സമ്മാനമായി നൽകി എന്ന വാർത്ത പുറത്തു വന്നതോട് കൂടി ഉണ്ടായിരിക്കുന്നത് .സമ്മാനത്തിന് പ്രതിഫലമായി സ്വപ്നയ്ക്കു എന്ത് സഹായമാണ് ചെന്നിത്തല നൽകിയത് എന്ന ചോദ്യമാണ് ഇടതുപക്ഷം ഉയർത്തുന്നത്.കൃത്യമായ അന്വേഷണം നടന്നു അനിൽ നമ്പ്യാർ ഉൾപ്പടെയുള്ള ബി ജെ പി ബന്ധമുള്ളവരിലേയ്ക്ക് അന്വേഷണം പോയിക്കൊണ്ടിരുന്നപ്പോൾ ആണ് ഖുർആൻ ന്റെ മറവിൽ മന്ത്രി ജലീൽ സ്വർണം കടത്തി എന്ന ആരോപണവുമായി കൊണ്ഗ്രെസ്സ് നേതൃത്വം സമരം ആരംഭിച്ചത്. അതോടു കൂടി സ്വർണക്കടത്തു വിഷയത്തിലെ പ്രധാന അന്വേഷണം വഴി തെറ്റുകയും ചില പ്രതികൾക്ക് ജാമ്യം കിട്ടുകയും ഒക്കെയുള്ള സാഹചര്യങ്ങൾ നിലവിൽ വന്നു. സ്വപ്നയെ രക്ഷിക്കുവാൻ ചെന്നിത്തലയുടെ ഓഫീസ് ഇടപെട്ടു നടത്തിയതാണ് ഈ സമരങ്ങൾ ഒക്കെ എന്നാണ് കൊണ്ഗ്രെസ്സ് ലെ ഉമ്മൻ‌ചാണ്ടി വിഭാഗം ആരോപിക്കുന്നത്. എന്ത് തന്നെയായാലും വരും ദിവസ്സങ്ങളിൽ ചെന്നിത്തലയെ എൻ ഐ എ ചോദ്യം ചെയ്യുന്നത് ഉൾപ്പടെയുള്ള കാര്യങ്ങളിലേയ്ക്ക് പോകുവാൻ സാധ്യതയുണ്ട് എന്നാണ് സൂചനകൾ