November 17, 2020

സ്വർണക്കടത്തു കേസിൽ പുതിയ ട്വിസ്റ്റ്

സ്വർണക്കടത്തു കേസിൽ പുതിയ വഴിത്തിരിവ് ഉണ്ടാക്കുവാൻ സാധ്യതയുള്ള ഒരു ബ്രേക്കിംഗ് ന്യൂസ് ആണ് ഇന്ന് കൈരളി ചാനൽ പുറത്തു വിട്ടത്. യു എ ഇ കോൺസലേറ്റിലെ ഉദ്യോഗസ്ഥൻ കരാർ കമ്പനിയിൽ നിന്നും കമ്മിഷൻ കൈവാങ്ങിയത് മാധ്യമ പ്രവർത്തകനായ ബഷീർ കൊല്ലപ്പെട്ട അതെ രാത്രിയിൽ ആണ് എന്നതാണ് വാർത്ത. ഈ കൈമാറ്റം ബഷീർ കണ്ടിരുന്നുവോ.അത് കൊണ്ടാണോ അദ്ദേഹം കൊല്ലപ്പെട്ടത്? തുടങ്ങിയ നിരവധി ചോദ്യങ്ങളാണ് ഉയരുന്നത് . മാത്രമല്ല യു എ ഇ ഉദ്യോഗസ്ഥൻ വാങ്ങിയ നാലര കോടി കമ്മീഷനിൽ എഴുപത്തി അഞ്ചു ലക്ഷം രൂപ ബി ജെ പി കാരനായ പ്രതി രഞ്ജിത്ത് നു കൈമാറി എന്നും പറയപ്പെടുന്നു. എന്തായാലും വരും ദിവസ്സങ്ങളിൽ കൂടുതൽ വെളിപ്പെടുത്തലുകളും ഉന്നതരിലേയ്ക്ക് നീങ്ങുന്ന അന്വേഷണങ്ങളും ഉണ്ടാകുമെന്നു തന്നെയാണ് സൂചനകൾ.