സ്വന്തം സ്ഥാപനത്തിലെ കോവിഡ് മനോരമ മറച്ചു വയ്ക്കുന്നു.

മനോരമ കുടുംബത്തിന്റെ സ്ഥാപനമായ എം ആർ എഫ് ഇൽ നിരവധി ജീവനക്കാർക്കാണ് കോവിഡ് പോസിറ്റിവ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്.എന്നാൽ സ്ഥാപനത്തിലെ പ്രൈമറി കോണ്ടാക്ടുകൾ കമ്പനി കൃത്യമായി കൊടുക്കുന്നില്ലെന്നു പരാതി ഉയരുന്നു. മാനേജ്‌മെന്റ് വസ്തുതകൾ മറച്ചു വയ്ക്കുയാണ്. ജീവനക്കാർക്ക് ഇതിനെ കുറിച്ച് വിവരങ്ങൾ നല്കാൻ പോലും കമ്പനി തയ്യാറാവുന്നില്ല. ഇന്ന് കോട്ടയം ജില്ലയിൽ റിപ്പോർട്ട് ചെയ്ത ഭൂരിഭാഗം കേസുകളും എം ആർ എഫ് ഇൽ ഉള്ളതാണ്.മനോരമ യുടെ ഈ നിലപാടിന് എതിരെ ജീവനക്കാർക്ക് ഇടയിൽ ശക്തമായ പ്രതിഷേധമാണ് ഉയർന്നു വരുന്നത്.