November 17, 2020

ബഷീർ കൊല്ലപ്പെട്ട രാത്രിയിൽ ആ മാധ്യമ പ്രവർത്തകൻ എങ്ങനെ അവിടെയെത്തി ?

മാധ്യമ പ്രവർത്തകൻ ബഷീർ കൊല്ലപ്പെട്ട രാത്രിയിൽ അതായത് സ്വർണ കള്ളക്കടത്ത് കേസ് പ്രതി സ്വപ്നക്കും സംഘത്തിനും യുനി ടാക് നാലര കോടി രൂപ കൈമാറിയ അതേ രാത്രിയിൽ ബഷീർ കൊല്ലപ്പെട്ട സ്പോട്ടിൽ ആദ്യമെത്തിയ ആളെ നിങ്ങളാരെങ്കിലും ഇപ്പോൾ ഓർക്കുന്നുണ്ടോ ? അയാളും ഒരു മാധ്യമ പ്രവർത്തകനായിരുന്നു . മാധ്യമ പ്രവർത്തകൻ മാത്രമല്ല കേരളത്തിലെ പ്രമുഖനായ ഒരു രാഷ്ട്രീയ നേതാവിന്റെ മനസാക്ഷി സൂക്ഷിപ്പുകാരനും സ്റ്റാഫ് അംഗം കൂടിയാണ് അയാൾ ?

അപകടം നടന്ന് അഞ്ച് മിനുട്ടിനുള്ളിൽ പൊലീസ് അവിടെ എത്തിയിരുന്നു.എന്നാൽ അതിനും മുമ്പേ ഈ പറഞ്ഞ ആൾ അവിടെ ഉണ്ടായിരുന്നു ആ അർദ്ധരാത്രിയിൽ . സംഭവ സ്ഥലത്തെ ആദ്യ ഫോട്ടോയും വീഡിയോയും അയാളുടേതായിരുന്നു.ദുരൂഹതകൾ നിറഞ്ഞ ഒരു കേസ് ആണ് ബഷീറിന്റെ കൊലപാതകം.