കശ്മീർ ഒഴിവാക്കിയ ഭൂപടവുമായി ഷാനിമോൾ ഉസ്മാൻ

ഇന്ത്യയുടെ ഭാഗമായ പ്രദേശങ്ങൾ ഒഴിവാക്കിയ ഭൂപടവുമായി അരൂർ എം എൽ എ ശ്രീമതി ഷാനിമോൾ ഉസ്മാൻ.സ്വാതന്ത്ര്യദിനത്തിന്റെ ഭാഗമായി പേർസണൽ പ്രൊഫൈലിൽ പോസ്റ്റ് ചെയ്തതു വികലമായ ഭൂപടം.ഇത് എം എൽ എ മനപൂർവം ചെയ്തതാണോ അതോ അറിവില്ലായ്മ മൂലമാണോ എന്നതാണ് സോഷ്യൽ മീഡിയ യിലെ ചൂടേറിയ ചർച്ചകൾ. സ്വാതന്ത്ര്യ ദിനത്തിൽ ഇന്ത്യയെ അപമാനിക്കുന്ന ഈ ഭൂപടം പിൻവലിച്ചു ഷാനിമോൾ മാപ്പ് പറയണം എന്നാണ് പൊതുവെ അഭിപ്രായം ഉയരുന്നത്.