November 17, 2020

ശ്രീകണ്ഠൻ നായർ അറസ്റ്റിൽ !

ചാനല്‍ പരിപാടിയിലുടെ തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കാന്‍ ശ്രമിച്ചുവെന്ന പരാതിയില്‍ 24 ചാനൽ മേധാവി ,മാധ്യമപ്രവര്‍ത്തകന്‍ ശ്രീകണ്ഠന്‍ നായരേ അറസ്റ് ചെയ്തു.ഐപിസി സെക്ഷന്‍ 505(1)(b), കേരള പൊലീസ് ആക്ട് 120(0) എന്നീ വകുപ്പുകളാണ് അദേഹത്തിന് എതിരെ ചുമത്തിയത്.തൃശൂര്‍ ജില്ലയിലെ തളിക്കുളത്തെ സ്വകാര്യ ക്ലിനിക്കില്‍ ചികിത്സയ്ക്ക് എത്തിയ പ്രവാസിക്ക് കൊവിഡ് ബാധിച്ചിരുന്നുവെന്ന തെറ്റായ വാര്‍ത്ത നല്‍കിയതുമായി ബന്ധപ്പെട്ട പരാതിയിലാണ് നിയമനടപടി നേരിടേണ്ടി വന്നത്.ശ്രീകണ്ഠൻ നായർ മുൻ‌കൂർ ജാമ്യം നേരത്തെ നേടിയിരുന്നു.കേട്ടുകേള്‍വിയും കിംവദന്തികളും പ്രചരിപ്പിക്കുന്നതിനല്ല മാധ്യമപ്രവര്‍ത്തനമെന്നായിരുന്നു ഹര്‍ജി പരിഗണിക്കുമ്പോള്‍ ഹൈക്കോടതി അഭിപ്രായപ്പെട്ടിരുന്നത്. ദൃശ്യമാധ്യമങ്ങളിലായാലും, അച്ചടിമാധ്യമങ്ങളിലായാലും ഒരിക്കല്‍ വാര്‍ത്ത നല്‍കി കഴിഞ്ഞാല്‍ പിന്നീട് തിരിച്ചെടുക്കാനാകില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.പിന്നീട് കോടതി ഇദ്ദേഹത്തെ ജാമ്യത്തിൽ വിടുകയാണ് ഉണ്ടായത് .