August 19, 2020

വീട്ടിൽ വന്ന അതിഥിയെ ഫോറസ്റ്റ് കാരെ വിളിച്ച് ഏൽപ്പിച്ചു !

പാലക്കാട്: മണ്ണാർക്കാട് സ്വദേശിയായ യുവാവിന്റെ വീട്ടുമുറ്റത്തു എത്തിയ അപൂവ്വയിനം മലമുഴക്കി വേഴാമ്പലിനെ ഫോറസ്റ്റ് ഡിപ്പാർട്ടമെന്റ് കാർക്ക് കൈമാറി മാതൃകയായി.ശ്രീരാജ് വെള്ളപ്പാടം എന്നയാളുടെ വീട്ടിലാണ് ഇന്ന് രാവിലെ മലമുഴക്കി വേഴാമ്പൽ പ്രത്യക്ഷപ്പെട്ടത്. ഉടനെ തന്നെ ഒലവക്കോട് ഉള്ള ഫോറസ്റ്റ് ഓഫീസിൽ അദ്ദേഹം തന്നെ വിവരം അറിയിക്കുകയായിരുന്നു. ഫോറസ്റ്റ് റേഞ്ച് ഓഫീസറുടെ നേതൃത്വത്തിൽ ഉള്ള സംഘം വീട്ടിലെത്തി “അതിഥിയെ” കൈപ്പറ്റുകയായിരുന്നു.