November 17, 2020

ചിത്രകലാരംഗത്ത് വിസ്മയം തീർത്ത് സനീൻ ഫുആദ് കട്ടുപ്പാറ

ജീവന്റെ തുടിപ്പുള്ള ചിത്രങ്ങൾ വരച്ച് ചിത്രകലാരംഗത്ത് സകലരേയും വിസ്മയിപ്പിക്കുകയാണ് സനീൻ ഫുആദ് എന്ന ഒമ്പതാം ക്ലാസ് വിദ്യാർത്ഥി. പുലാമന്തോൾ കട്ടുപ്പാറയിലെ കളരിക്കൽ ഇക്ബാലിന്റെ മകനും എടപ്പലം പി.ടി.എം.വൈ.എച്ച്.എസ് വിദ്യാർത്ഥിയുമായ സനീൻ ഫുആദാണ് പെൻസിൽ ഡ്രോയിംഗിലൂടെ പ്രമുഖരുടെ ചിത്രങ്ങൾ

വരച്ച് ചിത്രകലാരംഗത്ത് അത്ഭുതം സൃഷ്ടിക്കുന്നത്. കഴിഞ്ഞ വർഷം
മലപ്പുറം മുൻ ജില്ലാ കലക്ടർ ജാഫർ മാലിക്ന്റെ ചിത്രം വരച്ച് അദ്ദേഹത്തിന് സമ്മാനിച്ച സനീൻ ഫുആദ് . സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങൾ, ഗാന്ധിജി, മുൻ രാഷ്ട്രപതി ഡോ.എ.പി.ജെ അബ്ദുൽ കലാം, വൈക്കം മുഹമ്മദ് ബഷീർ, ഇന്ത്യൻ ഫുട്ബോൾ ക്യാപ്റ്റൻ സുനിൽ ഛേത്രി, മമ്മുട്ടി, മോഹൻലാൽ തുടങ്ങി പ്രമുഖരുടെ ചിത്രങ്ങൾ വരച്ചിട്ടുണ്ട്. ഈയിടെ കരിപ്പൂർ വിമാന അപകടത്തിൽ മരണപ്പെട്ട ക്യാപ്റ്റർ ദീപക് വസന്ത് സാഠേയുടെ ഫോട്ടോ വരച്ച് അദ്ധേഹത്തെ സ്മരിക്കുന്ന ഒരു വിഡിയോയും ഫുആദ് തയ്യാറാക്കിട്ടുണ്ട്. മലപ്പുറം കളക്ടറേറ്റ് ജീവനക്കാരനായ പിതാവിന്റെ ഓഫീസിലെ രണ്ട് സഹപ്രവർത്തകരുടെ ചിത്രം കളർ പെൻസിൽ കൊണ്ട് വരച്ച് സനീൻ സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിച്ചിരുന്നു. ചിത്രകലാരംഗത്ത് പരിശീലകരില്ലാത്ത ഈ വിദ്യാർത്ഥി വരക്കുന്ന ചിത്രങ്ങൾ ആരെയും ആകർഷിക്കും.

പഠനത്തിലും പാഠ്യേതര വിഷയങ്ങളിലും മിടുക്കനായ സനീൻ കഴിഞ്ഞ വർഷം നടന്ന S K J M മലപ്പുറം ജില്ലാ ഇസ്‌ലാമിക കലാ സാഹിത്യ മൽസരത്തിൽ മലയാളം പ്രബന്ധരചനയിൽ ഒന്നാം സ്ഥാനം നേടി സംസ്ഥാന തല മത്സരത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ലോക്ക്‌ ഡൗൺ പ്രാബല്യത്തിൽ വന്നതിനു ശേഷം വീടിന്റെ നാലതിരുകൾക്കുള്ളിൽ ഒതുങ്ങിക്കൂടി സദാസമയവും ചിത്രരചനയിൽ മുഴുകിയിരിക്കുകയാണ് ഈ മിടുക്കൻ .താൻ വരക്കുന്ന ചിത്രങ്ങളുടെ വീഡിയോ എഡിറ്റ് ചെയ്ത് arto fd എന്ന തന്റെ യൂടൂബ് ചാനലിൽ അപ് ലോഡ് ചെയ്യുന്നുമുണ്ട് ഈ കുരുന്ന് കലാകാരൻ