August 19, 2020

വ്യാജ വാർത്ത ; മാധ്യമ പ്രവർത്തകർക്ക് എതിരെയും അന്വേഷണം

വ്യാജ വാർത്ത നൽകിയ മാധ്യമ സ്ഥാപനങ്ങൾക്കു എതിരെയും മാധ്യമ പ്രവർത്തകർക്ക് എതിരെയും അന്വേഷണം തുടങ്ങിയതായി സൂചനകൾ.ഒരുതരത്തിലുമുള്ള വ്യക്തിഹത്യകൾ അനുവദിക്കില്ല എന്ന മുഖ്യമന്ത്രിയുടെ നിലപാടാണ് നീക്കത്തിന് പിന്നിൽ. മാധ്യമ പ്രവർത്തകരെ ആക്ഷേപിച്ച സൈബർ ഇടത്തിലെ ചിലരിലേയ്ക്ക് അന്വേഷണം തുടങ്ങുന്ന അതെ അവസരത്തിൽ ആണ് ഈ കോവിഡ് കാലത്തു ചില മാധ്യമങ്ങൾ നടത്തിയ വ്യാജ വാർത്തകളെ കുറിച്ചും അന്വേഷണം തുടങ്ങിയിരിക്കുന്നത്. വാർത്ത റിപ്പോർട്ട് ചെയ്യുന്ന മാധ്യമ പ്രവർത്തകനാണ് അതിന്റെ പൂർണ ഉത്തരവാദിത്വം എന്ന് മാധ്യമ സ്ഥാപനങ്ങൾ പറഞ്ഞതായാണ് അറിവ്. അങ്ങനെയെങ്കിൽ മാധ്യമ പ്രവർത്തകർ സ്വന്തമായി അത്തരം കേസുകൾ നടത്തേണ്ട അവസ്ഥായാണ് വന്നു ചേരുക.ഏതായാലും പുതിയൊരു രീതിക്കാണ് ഇന്നലെ തുടക്കം കുറിച്ചത്.വാർത്തകൾ വസ്തുത ഇല്ലാതെ വ്യാജമായി നിർമിക്കുന്ന അവസ്ഥയ്ക്ക് കടിഞ്ഞാൺ ഇടാൻ ഉള്ള ശക്തമായ നീക്കം സർക്കാർ ആരംഭിച്ചതായി തന്നെയാണ് റിപോർട്ടുകൾ വരുന്നത്.