November 17, 2020

മനോരമയുടെ പിന്നാമ്പുറ രഹസ്യങ്ങൾ

നിർഭയത്വത്തിന്റെ തീപ്പന്തമായി തിരുവിതാംകൂർ മണ്ണിൽ ജ്വലിച്ചു നിന്ന സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയുടെ തൂലിക ദിവാൻഭരണത്തി ന് പേക്കിനാവായിരുന്നു . പത്രത്തറവാട്ടിലെ ആഢ്യൻമാരായിരുന്ന കെ സി മാമ്മൻ മാപ്പിളക്കും മറ്റും രാമകൃഷ്ണപിള്ള അതുകൊണ്ടു തന്നെ ചതുർത്ഥിയും .

രാജഭക്തിക്ക് കോട്ടം തട്ടുന്ന വിമർശനങ്ങളിൽ പത്രങ്ങൾ ഏർ പടുന്നത് കെ സി മാമ്മൻ മാപ്പിളയുടെ രാഷ്ട്രീയ തത്വശാസ്ത്രത്തിന് രുചിച്ചില്ല . അദ്ദേഹത്തിന്റെ ജീവചരിത്രകാരനായ ഡോ . എം ജെ കോശി ഈ ഭീരുത്വത്തെ ഇങ്ങനെ വ്യാഖ്യാനിക്കുന്നു : തുല്യ പൗരത്വത്തിനുളള ആവശ്യം പോലും സഫലമാകാതിരിക്കെ രാഷ്ട്രീയ അവകാശങ്ങൾക്ക് വേണ്ടി ഗവർമെണ്ടുമായി പ്രത്യേകിച്ചും ദിവാൻ ഭരണത്തിൽ

, തുറന്ന ഏറ്റുമുട്ടലിനുള്ള തീരുമാനം അപകവും അസമയത്തുള്ളതുമാണെന്ന് മാമ്മൻ മാപ്പിള കുരുതി ” ( മാമ്മൻ മാപ്പിള- വ്യക്തിയും വീക്ഷണവും പേജ് -206 )
മാമ്മൻ മാപ്പിളക്കു മാത്രമല്ല രാജഭക്തന്മാരായ പല പ്രതാധിപന്മാർ ക്കും രാമകൃഷ്ണപിള്ളയുടെ ചങ്കുറപ്പുള്ള നിലപാട് ദഹിച്ചില്ല . ‘ മലബാർ ഡെയ്ലി ന്യൂസും ‘ ‘ കൊച്ചിൻ ആഗ്നസും ‘ രാമകൃഷ്ണപിള്ളയുടെ നേർ കുള്ള രാജഭരണത്തിൻറ കോപാഗ്നിയിൽ എണ്ണ പകർന്നു . തിരുവിതാം കൂറിന്റെ തലസ്ഥാനമായിരുന്ന തിരുവനന്തപുരത്തുവെച്ച് 19 1 0 സപ്തമ്പർ 26 നായിരുന്നു രാമകൃഷ്ണപിള്ളയെ അറസ്റ്റുചെയ്ത് നാടുകടത്തിയത് . രാജഭരണത്തിന്റെ കിങ്കരൻ മാരായ പല പത്രസഹജീവികളും രാജ്യദ്രോഹകുറ്റത്തിന് രാമകൃഷ്ണപിള്ളയെ നാടുകടത്തുമെന്ന പ്രചാരണം എട്ടൊമ്പതു മാസം മുമ്പുതന്നെ കെട്ടഴിച്ചു വിട്ടിരുന്നു .

രാമകൃഷ്ണ പിള്ളയെ നാടുകടത്തുന്നതിന് നാൽപത്തിയെട്ടുമണിക്കൂർ മുമ്പ് ( 1 9 10 സ പ്തംബർ 8 ന് രാവിലെ 10 ന് ) ‘ വെസ്റ്റേൺ സ്റ്റാറി’ൻറ സി ജെ കുര്യൻ , ചി ല പ്രതാധിപൻ മാരുടെ രഹസ്യ യോഗം വിളിച്ചുകൂട്ടി . . നാടുകടത്തൽ വി ളംബരം പുറത്തുവരുമ്പോൾ പത്രങ്ങൾ പ്രതിഷേധമുയർതാതിരിക്കാനുള്ള മുൻ കരുതലായിരുന്നു ഇത് . രാജഭരണത്തിന്റെ കിങ്കരൻ മാർ മാമ്മൻ മാ പ്പിളയെയും രഹസ്യമായി ഈ തീരുമാനം അറിയിച്ചു . ദിവാൻ പി രാജഗോ പാലാചാരിയുടെ ദൗത്യവുമായി ചില ക്രിസ്തീയ പ്രമാണിമാർ മാമ്മൻ മാപ്പിളയെ കോട്ടയത്തുചെന്നുകണ്ടു . രാജവാഴ്ചയോട് കൂറുകാട്ടി നി ന്നാൽ കിട്ടാവുന്ന നേട്ടങ്ങൾ അവർ നിരത്തിവെച്ചപ്പോൾ മാമ്മൻ മാപ്പിള ക്ക് കണ്ണഞ്ചിപ്പോയി . രണ്ടു സൂര്യോദയം കൂടി കഴിഞ്ഞപ്പോൾ കവ പ്രമാണിമാർ സൂചിപ്പിച്ചതുപോലെ . രാമകൃഷ്ണപിള്ളയെ നാടുകടത്തി . ഇന്ത്യയാകെ പ്രതിഷേധം അലയടിച്ചിട്ടും മലയാള മനോരമക്ക് ഇതിനെതി രെ ഉരിയാടാൻ നാവുപൊന്തിയില്ല . രാമകൃഷ്ണപിള്ളയെ നാടുകടത്തിയപ്പോൾ മൗനം ദീക്ഷിച്ച മാമ്മൻ മാപ്പിള നാലു പതിറ്റാണ്ടിനു ശേഷം ജനകീയ ഭരണത്തിൽ , കണ്ണൂരിലെ പ യ്യാമ്പലം കടപ്പുറത്തെ ശവകുടീരത്തിൽ നിന്ന് രാമകൃഷ്ണപിള്ളയുടെ ‘ ചിതാഭസ്മം തിരുവനന്തപുരത്തേക്ക് കൊണ്ടുവരാൻ മുന്നിട്ടിറങ്ങി ! മുഖ്യ മന്ത്രിയായിരുന്ന പട്ടംതാണുപിള്ള പോലും മാമ്മൻ മാപ്പിളയുടെ ഉളുപ്പി ല്ലായ്മയെ പരിഹസിച്ചു . ” വളരെ കുറച്ചുമാത്രം നഷ്ടപ്പെടാനുണ്ടായിരുന്ന പട്ടംതാണുപിള്ളക്ക് അങ്ങനെയൊക്കെപ്പറയാം ” ( കെ സി മാമ്മൻ മാപ്പി ള ഒരു രേഖാചിത്രം- ഡാ . കെ എം തരകൻ പേജ് 10 ) എന്നാണ് മാമ്മൻ മാപ്പിളയുടെ ജീവചരിത്രകാരൻ ഡോ . കെ എം തരകൻ ഇതിന് കണ്ടുപിടി ക്കുന്ന ന്യായീകരണം , ശരിയാണ് മാമ്മൻ മാപ്പിളക്ക് നഷ്ടപ്പെടാൻ ഏറെയുണ്ടായിരുന്നു . മ റ്റുപലതിനും പുറമെ രാജകുടുംബത്തിന്റെ ആശ്രിതവാത്സല്യം വരെ . ആ രുടെയും മുമ്പിൽ നട്ടെല്ല് വളയാത്ത രാമകൃഷ്ണപിള്ളയുടെ ചിതാഭസ് മം നാലുപതിറ്റാണ്ടിനുശേഷം പയ്യാമ്പലം ശവകുടീരത്തിൽ നിന്നു തലസ് ഥാനത്തേക്ക് കൊണ്ടുപോകാൻ പുറപ്പെട്ടവരുടെ മുൻനിരയിൽ മാമ്മൻ മാപ്പിളയെപോലെ മറ്റു ചില . ഭീരുക്കളെയും കണ്ടിട്ടാകാം രാമകൃഷ്ണപിള്ളയുടെ വിധവ ബി കല്യാണിഅമ്മ ഇങ്ങനെ ഹൃദയമുരുകി യാചിച്ചത് : ” എന്റെ പുണ്യക്ഷേത്രത്തെ നിങ്ങൾ തകർകരുത് മണ്ണാടു മണ്ണായി 2 ലയിച്ചുചേർന്നിട്ടുള്ള ഭൗതികാവശിഷ്ടങ്ങളെ അശുദ്ധഹസ്തങ്ങളാൽ സ്പർ ശിക്കാതിരിക്കണ ” . ( ധന്യയായ് ഞാൻ – കെ ഗോമതി അമ്മ ) നാടുകടത്ത ലിനെതിരെ മനോരമ മൗനം ദീക്ഷിച്ചതിനു പിന്നിലെ അന്തർ നാടകങ്ങൾ

മനോരമയുടെ പിന്നാമ്പുറ രഹസ്യങ്ങൾകെ സി മാമ്മൻ മാപ്പിള തന്നെ വെളിപ്പെടുത്തുന്നതു നോക്കും ” അദ്ദേഹത്തിന്റെ നാടുകടത്തൽ സംബന്ധിച്ച എൻറ നയത്തെപ്പറ്റി ചില : അവാസ്തവ പ്രസ്താവനകൾ വളരെ നാളായി പ്രചരിച്ചുകൊണ്ടി രിക്കുന്നുണ്ട് . അതിനാൽ അതു സംബന്ധിച്ചുണ്ടായ ചില രഹസ്യചർചക ളെപ്പറ്റി ഇപ്പോൾ തുറന്നുപറയുന്നതുകൊണ്ട് എന്തെങ്കിലും ആപത്തുവ രാനില്ലല്ലോ . ശീമാൻ രാമകൃഷ്ണപിള്ളയെ നാടുകടത്തിയപ്പോൾ മനോ രമ സർവശക്തിയും പ്രയോഗിച്ചു ഗവർമെണ്ടിന്റെ നയത്തെയും നടപടി യെയും പിന്താങ്ങിയെന്നുള്ളതാണ് പല പ്പോഴുമുണ്ടായിട്ടുള്ള ആരോപ ണം . എന്നാൽ യഥാർഥത്തിൽ നടന്ന സംഗതി താഴെ കാണുന്ന പ്രകാരമാ യിരുന്നു . രാമകൃഷ്ണപിള്ളയെ രാജാവിന്റെ അസാധാരണാധികാരം പ്രയോ ഗിച്ചു നാടുകടത്താൻ ഗവർമെണ്ട് തീർചയാക്കിയിരിക്കുന്നതായി എന്നെ മുമ്പുകൂട്ടി ഗവർമെണ്ടിനു വേണ്ടി ചിലർ അറിയിക്കുകയും ഈ സംഗതിയിൽ ഞാൻ ഗവർമെണ്ടിനു സർവ പ്ര കാരണേയും ഉള്ള പിന്തുണ നൽക ണമെന്ന് അവർ എന്നോട് ആവശ്യപ്പെടുകയും ചെയ്തു . ഇങ്ങനെ ഒരു കാര്യത്തിനായി എന്നെ സമീപിച്ചത് അന്നു തിരുവിതാംകൂറിലെ . ക്രിസ്ത്യൻ സമുദായത്തിലെ പ്രഥമ ഗണനീയൻ മാരായ രണ്ടു വ്യക്തികളായിരുന്നു . ഇവരുടെ നിർബന്ധത്തിന് ഞാൻ ഒരിക്കലും വഴിപ്പെടുന്നതല്ലെന്നു കണ്ടപോൾ സംപൂജ്യനായ മറ്റൊരു വ്യക്തിയെയും ഇവർ കൂട്ടുപിടിച്ചുകൊണ് എന്നെ മനസ്സ് തിരിക്കാനുള്ള പരിശ്രമം തുടർന്നു . ഇവരിൽ മൂന്നാമത്തെ ആളുടെ നിർദേശം എനിക്ക് തിരസ്കരിക്കാൻ തീരെ നിവ്യത്തിയില്ലാതെയുമിരുന്നു . അദ്ദേഹം അവസാനത്തിൽ ഡുനോട്ട് ക്രിടിസൈസ് അഡ്വേർസ് ലി ” ( പ്രതികൂലമായി വിമർശിക്കരുത് ) എന്നൊരു അന്ത്യശാസനം കമ്പിവഴി എനിക്ക് നൽകിയതനുസരിച്ച് ഈ നാടുകടത്തലിനെപറ്റി മനോരമ മൗനം ദീക്ഷിക്കുകയാണ് ചെയ്തത് . ” ഞാൻ ഗവർമെണ്ടിനെ ഈ വിഷമസന്ധി യിൽ കഴിയുന്നത് സഹായിച്ചാൽ കിസ്ത്യൻ സമുദായത്തിനും എനി വ്യക്തിപരമായും പല ഗുണങ്ങളുമുണ്ടാകുമെന്നും പ്രതികൂല മനോഭാവം കൊണ്ട് നേരെ മറിച്ചുള്ള ഫലമാണുണ്ടാകാൻ പോകുന്നതെന്നും എന്നെ ഇവരിൽ ചിലർ ധരിപ്പിക്കാതിരുന്നില്ല . എന്റെ ബഹുമാന ഗുരു ജനങ്ങളിൽ നിന്ന് അന്ത്യശാസനം കിട്ടാതിരുന്നു എങ്കിൽ തന്നെ ശ്രീ രാമകൃഷ്ണപിള്ളയുടെ പ്രക്ഷോഭ ബഹളങ്ങളോട് താരതമ്യപ്പെടുത്താവുന്ന വിധ തിലുള്ള സമര കോലാഹലങ്ങളിൽ ഞാൻ ഉൾപ്പെടാനിടയില്ലായിരുന്നു ” മലയാള മനോരമ വജ്‌റജുബിലി സ്മാരക ഗ്രന്ഥം പേജ് 487 , 48 8 ) . തിരുവനന്തപുരത്തെ പൗരാവലി 1125 കന്നി 10 – ന് തിങ്കളാഴ്ച വൈ കിട്ട് 4.1 5 ന് സ്വദേശാഭിമാനിയുടെ ഭസ്മ പ്രതിഷ്ഠാ ചടങ്ങിൽ ശ്വാസമടക്കി നിന്നാണ് കെ സി മാമ്മൻ മാപ്പിളയുടെ ഈ പ്രസംഗം കേട്ടത് . മുപ്പത്തിയെട്ട് വർഷം മുമ്പ് രാമകൃഷ്ണപിള്ളയെ തിരുവിതാംകൂറി ൻ മണ്ണിൽ നിന്ന് നാടുകടത്താൻ ദിവാൻ ഭരണവുമായി ഗൂഢാലോച യിലേർപെടുമ്പോൾ കാലചകം പാടെ തകിടം മറിയുമെന്ന് മാമ്മൻ മാപ്പിള ഓർത്തിരിക്കില്ല . കാലത്തിനൊത്ത് കോലം കെട്ടാൻ നിപുണരായ മാ മൻ മാപ്പിളയുടെ സന്തതികളാകട്ടെ എഴുപത്തിയെട്ടു വർഷം മുമ്പ് പത്ര ലോകത്തി നാകെ അപമാനമായി മാറിയ ഈ കൊടും ചതിയെ മന : പൂർ വ്വം മറവിയിൽ മറച്ചുകൊണ്ട് ജൻമശതാബ്ദി പതിപ്പിൽ രാമകൃഷ്ണ പിള്ള യ നറു മഹാരഥൻമാരുടെ വിശിഷ്ട നിരയിലിരുത്തി വീരസ്യം കാട്ടുക യും അദ്ദേഹത്തിന്റെ സാഹസികമായ പ്രതിവർതന ശൈലിയെയും വിശാലമായ വിശ്വവീക്ഷണത്തെയും ” വാഴുകയും ചെയ്യുന്നു . അങ്ങനെ ംചെയ്യുന്നതുകൊണ്ട് “ ഇപ്പോൾ എന്തെങ്കിലും ആപത്ത് വരാനില്ല . തന്നെ യുമല്ല പിലാത്തോസിന്റെ പിൻ മുറക്കാർക് ഹൃദയഭാരം ഇറക്കി വയ് ക്കാൻ അതൊരത്താണിയുമാകുമല്ലോ . കാര്യങ്ങളിങ്ങനെയൊക്കെയാണെങ്കിലും ജൻമശതാബ്ദി പതിപ്പിൽ രാജാവിനേക്കാൾ കവിഞ്ഞ രാജക്തിയോടെ കെ ആർ ചുമ്മാർ മനോരമ യെ വെള്ളപൂശുന്നതു നോക്കുക : ” എത്രനാൾ ജീവിച്ചുവെന്നതിനേക്കാൾ പ്രധാനം എന്തൊക്കെ സാഹ ചര്യങ്ങളിൽ എങ്ങനെ ജീവിച്ചു . എന്തൊക്കെ ചെയ്തു എന്നതുതന്നെ . അങ്ങനെ നോക്കുമ്പോൾ മനോരമയുടെ കഥ വിസ്മയജനകമായ ഒരിതി ഹാസമായി മാറുന്നു . പത്രത്തിൽ നിർണായക സ്വാധീനം ചെലുത്തി ഒരു കാലഘട്ടത്തിൻറെ നാദമായി , ജ്വാലയായി . കണ്ണാടിയായി . താങ്ങും തണ ലും പരിചയും പടവാളുമായി മനോരമ നിലനിന്നു ” ( ജൻമശതാബ്ദി പ തിപ്പ് . കെ ആർ ചുമ്മാർ പേജ് 7 ) മനോരമയുടെ ആയുർദൈർഘ്യത്തിന്റെ രഹസ്യം എന്തായിരുന്നു വെന്ന് ഓരോ ചരിത്ര സന്ധികളിലും ആ പത്രം സ്വീകരിച്ച നിലപാടുകൾ പരിശോധിച്ചാൽ വ്യക്തമാകും . സ്വദേശിനി രാമ കൃഷ്ണപിള്ളയുടെ നാടുകടത്തൽ ആ സംഭവ പരമ്പരകളിലെ ഒരു ഇഴ മാത്രം , ബാങ്കു തട്ടിപ്പു കേസിൽ തടവുകാരനായി മാമൻ മാപ്പിള തിരുവനന്തപുരം സെൻട്രൽ ജയിലിൽ കഴിഞ്ഞ ഓരോ നിമിഷവും രാമകൃഷ്ണപിള്ളയുടെ ഓർമ അദ്ദേഹത്തെ വേട്ടയാടിയിട്ടുണ്ടാവും രാഷ്ട്രീയതടവുകാരെ ജയിൽ അധിക്യതർ ജോലിചെയ്യിക്കാൻ നിർബന്ധിക്കാറില്ല . മാമ്മൻ മാപ്പിളയാകട്ടെ രാഷ്ട്രീയ തടവുകാരനല്ല . ബാങ്കിലെ നിക്ഷേപകരെ ചതിച്ചുവെന്നാരോപിക്കപ്പെട്ട ക്രിമിനൽ പുള്ളി . ‘ സ്വദേശാഭിമാനി ‘ അച്ചടിച്ചിരുന്ന അച്ചുകൂടം തടവുപു ള്ളികൾക് അച്ചടി പഠിക്കാൻ ദിവാൻ ഭരണം ജയിലിന് മുതൽക്കൂട്ടാക്കിയത് മാമ്മൻ മാപ്പിള ഓർതിരുന്നില്ല . ജയിലിലെ വ്യവസായ ശാലയും അച്ചടി ശാലയും കാണാൻ പോയപ്പോൾ ചരിത്രത്തിന്റെ ഭാഗമായി മാറിയ ഈ അച്ചടി യന്ത്രം പല തടവുകാരും മാമ്മൻ മാപ്പിളക്ക് കാട്ടിക്കൊടുത്തു . ഉ ത്തരവാദഭരണത്തിനു വേണ്ടി കരിനിയമങ്ങൾ ലംഘിച്ച് അറസ്റ്റിലായ സമരഭടൻമാർ തിങ്ങി നിറഞ്ഞിരുന്ന സെൻട്രൽ ജയിലിൽ ഈ അച്ചടി യന്ത്രത്തിന് മുന്നിലെത്തിയപ്പോൾ മാമ്മൻ മാപ്പിള ചുളി . സമരഭടൻ മാർ അച്ചടി യന്ത്രത്തെ ഉറ്റുനോക്കി ആവേശം കൊണ്ട് മുഷ്ടി ചുരുട്ടിയപ്പോൾ മാമ്മൻ മാപ്പിളയുടെ ശിരസ് ലജ്ജകൊണ്ട് കുനിഞ്ഞു . സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയെ മാത്രമല്ല മനോരമ , മറവിയു ടെയും അവഗണനയുടെയും ഇരുട്ടറകളിൽ നിന്ന് പൊടിതട്ടിയെടുത്ത് വി ശിഷ്ടരുടെ നിരയിലിരുത്തി ഇന്ന് ആദരിക്കുന്നത് . രാഷ്ട്രപിതാവായ മ ഹാത്മാഗാന്ധിയെയും മനോരമ ഇങ്ങനെ ക്രൂശിക്കുകയും ഉയിർത്തി പിടിക്കുകയും ചെയ്തിട്ടുണ്ട് . ചമരം പടിഞ്ഞ് കൈവിരലുകൾ പിണച്ച് ഋഷിവര്യനെ പോലെ ചിന്താമഗ്നനായിരിക്കുന്ന ഗാന്ധിജിയുടെ ചിത്രം മനോരമയു ടെ പഞ്ചാംഗം മോടിപിടിപ്പിച്ച് തുടങ്ങിയിട്ട് കാലമേറെയായില്ല . ഒരു നൂറ്റാണ്ട് നീണ്ട ചരിത്രത്തിൽ പകുതിയിലേറെക്കാലം ആ സ്ഥാനമലങ്കരിച്ചിരുന്നത് ബ്രിട്ടീഷ് ചക്രവർത്തിമാരും തിരുവിതാംകൂർ രാജാക്കൻമാരുമായിരുന്നു . ദേശീയ സ്വാതന്ത്ര്യ പ്രക്ഷോഭകാലത്ത് കോൺഗ്രസ് വിരോധ തിമി രം ബാധിച്ച പത്രങ്ങൾ പോലും ‘ മാഹാത്മാഗാന്ധി’യെന്നും ഗാന്ധിജിയെ ന്നും ആദരപൂർവ്വം വിളിച്ചുപോന്നു . മനോരമ “മിസ്റ്റർ ഗാന്ധിയെന്ന് “വിളികാൻ മാത്രമേ കൂട്ടാക്കിയുള്ളൂ . അതാണല്ലോ സായിപ്പിന് പ്രിയമാകുന്ന ഉപചാര ശൈലി . സ്വാതന്ത്ര്യാനന്തര വർഷങ്ങളിൽ മനോരമക്ക് ഗാന്ധിജിയോട് പ്രേമാദരങ്ങൾ വഴിഞ്ഞൊഴുകിയപ്പോൾ പഴയ ” മിസ്റ്റർ ഗാന്ധി പ്രയോഗം കുത്തിപ്പൊക്കി ചിലർ മാമ്മൻ മാപ്പിളയെ കളിയാക്കി . ഈ കുത്തുവാക്കു കൾ കേട്ട് സഹികെട്ടിട്ടാകാം 1950ലെ : മനോരമ ഷഷ്ട്യബ്ദപൂർതി സ്മാര ക ഗ്രന്ഥത്തിൽ മാമ്മൻ മാപ്പിളക്ക് ഇങ്ങനെ സ്വയം ന്യായീകരിക്കേണ്ടി വന്നു “കുറേ വർഷത്തേക്ക് കോൺഗ്രസിന്റെ നയത്തെ പൂർണമായി മ നാരമ അനുകൂലിച്ചില്ല എന്നുള്ളത് വാസ്തവമാണ് . കോൺഗ്രസിൻറ തീവ്രവാദത്തോട് ദേശാഭിമാനികളായ പല മിതവാദികളും ഇടക്കാലത്ത് വിയോജിക്കുകയുണ്ടായെന്നുള്ളത് ഈ അവസരത്തിൽ ഓർതിരിക്കേണ്ടതാ ണ് . ഗാന്ധിജിയെ “ മിർ ഗാന്ധി ‘ എന്ന് മനോരമ വിളിച്ചുവെന്നുള്ളതാ ‘ ണ് ചിലർ കൊണ്ടുവരുന്ന വലിയ കുറ്റാരോപണം . ശ്രീനിവാസശാസ്ത്രി മുതലായവർ ഗാന്ധിജിയെ മിർ ഗാന്ധിയെന്നാണ് വിളിച്ചുവന്നത് . ‘ മഹാത്മാ , ‘ പണ്ഡിറ്റ് ‘ മുതലായ സ്ഥാനപ്പേരുകൾ ചേർത്ത് നേതാക്കളെ ദേവൻ മാരാക്കി മാറ്റുന്ന സമ്പ്രദായത്തെ ജവാഹർലാൽ നെഹൃവും പലപ്രാവശ്യം എതിർത്തിട്ടുണ്ട് . ( മലയാള മനോരമ ഷഷ്ട്യബ്ദി പൂർത്തി സ് മാരക ഗ്രന്ഥം പേജ് 1 64 )
” ബ്രിട്ടീഷ് സാമാജ്യത്വം ഇന്നു ചെകുത്താനെയാണ് പ്രതിനിധീകരി ക്കുന്നത് . ഈശ്വരനെ സ്നേഹിക്കുന്നവർക് ചെകുത്താനുമായി ഒരു വേഴ് ചയും സാധ്യമല്ല ” എന്ന് തെക്കേ ആഫിക്കയിൽനിന്ന് മടങ്ങി എത്തിയ ഗാ ന്ധിജി വികാരാധീനനായി പ്രഖ്യാപിച്ചപ്പോൾ ഗാന്ധിജിയെ അന്തിക്രിസ് തുവായി ആർത്തുവിളിച്ചു പരിഹസിക്കാനും മനോരമയുടെ തുലിക മടിച്ചില്ല , ക്രൈസ്തവർ ദേശീയ പ്രസ്ഥാനത്തിന്റെ മുഖ്യധാരയിലേക്ക് ഒഴുകി പോകാതിരിക്കാനും മനോരമ സ്വന്തം താളുകൾ കൊണ്ട് ആവുന്നത്ര ചിറകെട്ടിനോക്കി . മാമ്മൻ മാപ്പിളയുടെ രാഷ്ട്രീയതത്വചിന്ത ഉരുക്കഴിച്ചു കൊണ്ട് അദ്ദേഹത്തിന്റെ ജീവചരിത്രകാരൻ ഡോക്ടർ കെ എം തകരകൻ എഴുതുന്നു : “ ബ്രിട്ടീഷ് ജനാധിപത്യ സമ്പ്രദായത്തിന്റെ കടുത്ത ആരാധകനായി രുന്ന കെ സി മാമ്മൻ മാപ്പിള രാജവാഴ്ചയെ എതിർതിരുന്നില്ല . രാജാവിനെ സഹായിക്കാൻ ജനകീയ മന്ത്രിസഭ നല്ല താണെന്ന് അദ്ദേഹം കരുതി . ജീവിതത്തിൽ ഒരിക്കൽപോലും തിരുവിതാംകൂറിലെ രാജവാഴ്ചയെ കെ സി മാമ്മൻ മാപ്പിള വിമർശിച്ചിട്ടേയില്ല . ” ( കെ സി മാമ്മൻ മാപ്പിളയുടെ -രേഖാചിത്രം ഡാ . കെ എം തരകൻ പജ് 8 , 9 ) മാമ്മൻ മാപ്പിളയുടെ യശസ് ഉയർതിക്കാട്ടാൻ അക്ഷരമന്ത്രം ജപിക്കുന്നവർക്കു പോലും മൂടിവെക്കാൻ കഴിയുന്നതല്ല . അദ്ദേഹത്തിന്റെ അധികാരദാസ്യ ; പാരമ്പര്യം
(വിഷവൃക്ഷത്തിന്റെ അടിവേരുകൾ തേടി )
ജി ശക്തീധരൻ