November 17, 2020

അമേരിക്കയുടെ പേടി സ്വപ്നമായ കിം ജോങ്

മുഖ്യധാരാ മാധ്യമങ്ങളുടെ ഭാവനകൾ വിഴുങ്ങി മസ്തിഷ്ക പ്രക്ഷാളനം സംഭവിച്ച നമുക്ക് ലോകം കണ്ട ഏറ്റവും ഭീകരനായ ഒരു ഭരണാധികാരി ആണ് ഉത്തര കൊറിയ എന്ന കൊച്ചു രാജ്യം കടുത്ത രാജ്യാന്തര ഉപരോധങ്ങൾകിടയിലും മനോഹരമായി ഭരിക്കുന്ന കിം ജോങ് ഉൻ.

പ്രളയ മേഖലകളിൽ സന്ദർശനം നടത്തുന്ന കിം ജോങ്

ഇറാഖ്, ലിബിയ, സിറിയ തുടങ്ങിയ രാജ്യങ്ങളെ ബോംബിട്ടു തകർത്തത് ഇദ്ദേഹം അല്ല.
ഫലൂജയിൽ ആശുപത്രികളിൽ ജനിതക വൈകല്യതോടെ കുട്ടികൾ ഇപ്പോഴും ജനിക്കുന്നത് കൊറിയ വർഷിച്ച ബോംബുകൾ കാരണം അല്ല.
സിറിയൻ അഭയാർത്ഥി കുട്ടികൾ ബോട്ടു മുങ്ങി മരണപ്പെടുന്നത് കിം ജോങ് ഉന്നിന്റെ വിദേശ നയം മൂലം അല്ല.
ഗാസയിൽ, വെസ്റ്റ് ബാങ്കിൽ അധിനിവേശം നടത്താനും പാലസ്തീൻ കുഞ്ഞുങ്ങളെ ഫോസ്ഫറസ് ബോംബ് ഇടാനും ഇസ്രയേലിനെ സഹായിക്കുന്ന രാജ്യം ഉത്തര കൊറിയ അല്ല.
യെമനിലെ പട്ടിണി പാവങ്ങളുടെ സ്കൂളുകളും ആശുപത്രികളും കൊറോണ കാലത്തും ബോംബിട്ട് തകർത്തു രസിക്കാൻ സൗദി രാജകുമാരന് ആയുധം കൊടുത്ത് സഹായിക്കുന്നത് കിം ജോങ് ഉന് അല്ല.


ബൊളീവിയ യില് ജനാധിപത്യ സർക്കാരിനെ അട്ടിമറിച്ച് പട്ടാള ഭരണം കൊണ്ട് വന്ന് തദ്ദേശീയ ജനതയെ പീഡിപ്പിക്കുന്നത് കിമ്മിന്റെ മേൽനോട്ടത്തിൽ അല്ല. കൊറോണ കാലത്തും വെനസ്വേല ക്യൂബ പോലെയുള്ള തെക്കേ അമേരിക്കൻ രാജ്യങ്ങളെ ഉപരോധം നടത്തി അടിയന്തിര ഭക്ഷ്യ വൈദ്യ സഹായങ്ങൾ നിഷേധിച്ച് നിശബ്ദ കൂട്ടക്കൊല നടത്തുന്നതിലും കിം ജോങ് ഉന്നിനു പങ്കില്ല.
എങ്കിലും ഇദ്ദേഹം അക്ഷരം കൂട്ടി വായിക്കാനും എഴുതാനും അറിയുന്ന ഭൂരിഭാഗം ആളുകൾക്കും ഇപ്പോഴും ഒരു ക്രൂര ഭരണാധികാരി ആണ്.