November 17, 2020

ഇടുക്കി അണക്കെട്ട് ഉടൻ തുറക്കേണ്ടതില്ലെന്ന് വൈദ്യുതി ബോർഡ്‌ ചെയർമാൻ

ഇടുക്കി അണക്കെട്ട് ഉടൻ തുറക്കേണ്ടതില്ലെന്ന് വൈദ്യുതി ബോർഡ്‌ ചെയർമാൻ എൻ.എസ്.പിള്ള. ഇടുക്കി ഡാമിൽ 28 അടി കൂടി ജലം ഉൾക്കൊള്ളാനാകും. മുൻകാല അനുഭവത്തിന്റെ വെളിച്ചത്തിൽ എല്ലാ അണക്കെട്ടുകളിലെയും ജലനിരപ്പ് 24 മണിക്കൂറും നിരീക്ഷിക്കാൻ സംവിധാനമേർപ്പെടുത്തി.ഇടുക്കി ഡാമിന് ഷട്ടർ ഇല്ല. 2373 അടി എത്തിയാൽ ചെറുതോണി ഡാമിൻ്റെ ഷട്ടർ തുറക്കാം. അതിനു മുമ്പ് ഷട്ടർ തുറന്നിട്ട് കാര്യമില്ല.2018ൽ ഡാമിലേക്കുള്ള ഇൻഫ്ലോ വളരെ വേഗം കൂടി.മുല്ലപ്പെരിയാർ നിറഞ്ഞതായിരുന്നു കാരണം. അതു കൊണ്ട് കൂടുതൽ ഷട്ടർ ഉയർത്തി വെള്ളം ഒഴുക്കിക്കളയേണ്ടി വന്നു.