August 19, 2020

ചിക്കൻ ബൺ വളരെ എളുപ്പത്തിൽ ഉണ്ടാക്കാം

രണ്ടു കപ്പ് മൈദയിൽ അര ടി സ്‌പൂൺ ഈസ്റ്റ്, ഒരു ടി സ്പൂൺ ഷുഗർ, ആവശ്യത്തിന് ഉപ്പ്, ഒരു കോഴിമുട്ട, ഇവ നന്നായി മിക്സ് ചെയ്ത ശേഷം ആവശ്യത്തിന് ഇളം ചുടു വെള്ളം അല്പാല്പം ചേർത്ത് സോഫ്റ്റ്‌ ആകും വരെ കുഴക്കുക. ഓയിൽ 2 സ്പൂൺ സ്‌പ്രെഡ്‌ ചെയ്തു വീണ്ടും നന്നായി കുഴക്കുക, ഒരു മണിക്കൂർ കാറ്റ് കടക്കാത്ത രീതിയിൽ പൊങ്ങി വരാൻ വേണ്ടി അടച്ചു വെക്കുക. Dough തയ്യാർ, ശേഷം 1 വലിയ ഉള്ളി ചെറുതായി അരിഞ്ഞു , ഇഞ്ചി, വെള്ളുള്ളി പേസ്റ്റ് ചേർത്ത് വഴറ്റുക. മിക്സിയിൽ ബോൺ ലെസ് ചിക്കൻ അരച്ചെടുക്കുക (ഓവർ ആയി അരയരുത് രണ്ട് പൾസ് മതിയാകും, ഓവർ ആയി അരഞ്ഞാൽ ചിക്കൻ ഉള്ളത് അറിയില്ല ). അരച്ച ചിക്കൻ ഉള്ളി വഴറ്റുന്നതിൽ ഇടുക. എരിവ് ആവശ്യം എങ്കിൽ പച്ചമുളക് വളരെ ചെറുതായി അരിഞ്ഞിടാം.ഉപ്പ് ചേർത്ത് നന്നായി ഇളക്കി ചിക്കനിലും മസാലയിലും ഉപ്പ് ഉണ്ട് എന്ന് ഉറപ്പാക്കുക.ടേസ്റ്റ് അനുസരിച്ചു ഗരം മസാല ചേർക്കാം, അതല്ലെങ്കിൽ ചാറ്റ് മസാല ചേർക്കാം.

ശേഷം dough വീണ്ടും കുഴച്ചു ചപ്പാത്തിക്ക് എടുക്കും പോലെ balls ആക്കി എടുക്കുക, ചപ്പാത്തിയെക്കാൾ അൽപം വലിപ്പം ഉള്ള ബോൾ ആയിക്കോട്ടെ. ചപ്പാത്തി പരത്തുന്ന സാധനത്തിന്റെ മേലെ അല്പം ഓയിൽ ആക്കുക, അത് പോലെ ചപ്പാത്തി പരത്തുന്ന സാധനതിന്റെ മേലെയും അൽപം എണ്ണ ആക്കുക. ശേഷം അല്പം പരത്തി ചിക്കൻ മസാല ഇടാനുള്ള സ്‌പേസ് ഉണ്ടാക്കുക. കട്ടി കുറച്ചു ഉണ്ടായിക്കോട്ടെ. നടു ഭാഗത്ത്‌ ചിക്കൻ മസാല ഇട്ട് ചുറ്റി എടുത്തു കിഴി പോലെ ആക്കി. ബൻ ഷേപ്പിൽ കൈകൊണ്ട് ആക്കി എടുക്കുക.എണ്ണ ചൂടാക്കി ലോ ഫ്ളൈമിൽ ഇട്ട് വേവിച്ചു എടുക്കുക