November 27, 2022

ലൈഫ് കേന്ദ്രത്തിന്റെയോ സംസ്ഥാനത്തിന്റെയോ? എന്താണ് വസ്തുത ?

ലൈഫ് എന്നത് പൂർണമായും ഒരു സംസ്ഥാന സർക്കാർ പദ്ധതിയാണ്.ഇതിന്റെ ഗുണഭോക്താക്കളെ തെരഞ്ഞെടുക്കുന്നതും നടപ്പിലാക്കുന്നതും ഗ്രാമ പഞ്ചായത്തുകളാണ്.കുടുംബശ്രീ നടത്തിയ പ്രാഥമിക സർവ്വേയിൽ തുടങ്ങി വിവിധ പരിശോധനാ ഘട്ടങ്ങളിലൂടെ അന്തിമമാക്കിയ ഗുണഭോക്തൃ ലിസ്റ്റ് പ്രകാരമാണ് ആനുകൂല്യം നൽകുന്നത് .ഇത് കൂടാതെ അർഹരായവർക്ക് വീടും വസ്തുവും ലഭിക്കുന്നതിനായും തെരഞ്ഞെടുത്തിട്ടുണ്ട് .ഓരോ വീടുകൾക്കും 4 ലക്ഷം രൂപ വീതമാണ് നല്കുക . ഗ്രാമ പഞ്ചായത്തിന് സംസ്ഥാന സർക്കാർ നൽകുന്ന പദ്ധതി വിഹിതത്തിൽ നിന്നും 20% തുക കണ്ടെത്തുന്നു. ബാക്കി തുക സംസ്ഥാന സർക്കാർ ഹഡ്കോ യിൽ നിന്നും വായ്പയായും മറ്റും കണ്ടെത്തി നൽകുന്നു.ചുരുക്കിപ്പറഞ്ഞാൽ ഇത് പൂർണമായും ഒരു സംസ്ഥാന സർക്കാർ പദ്ധതിയാണ്.

അപ്പോൾ കേന്ദ്ര പദ്ധതി പി. എം. എ വൈ പേരു മാറ്റി നടപ്പിലാക്കുന്ന എന്ന ആരോപണമോ?

കേന്ദ്ര സർക്കാർ ധനസഹായം നൽകുന്ന ഭവന പദ്ധതിയാണ് PMAY എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന പ്രധാനമന്ത്രി ആവാസ് യോജന. മുൻപ് ഐഎ വെ എന്ന ചുരുക്കപ്പേരിലറിയപ്പെട്ടിരുന്ന ഇന്ദിരാ ആവാസ് യോജന പദ്ധതിയാണിത്. ഇതിന്റെ ഗുണഭോക്താക്കളെ തെരഞ്ഞെടുക്കുന്നത് കേന്ദ്ര സർക്കാർ നടത്തിയ സാമൂഹിക സാമ്പത്തിക ജാതി സെൻസസിൽ നിന്നുമാണ്.ഇതിന്റെ മാന ദണ്ഡങ്ങൾ പ്രകാരം വീട്ടിൽ ഫ്രിഡ്ജുള്ളവർക്കും, സ്മാർട്ട് ഫോൺ ഉള്ളവർക്കും ,ടു വീലർ ഉള്ളവരൊന്നും വീടിനർഹരല്ല.ടി പദ്ധതി നടപ്പിലാക്കുന്നത് ബ്ലോക്ക് പഞ്ചായത്തുകളാണ്. പക്ഷേ ലിസ്റ്റ് ഗ്രാമപഞ്ചായത്തുകൾ ഗ്രാമസഭകളിൽ അംഗീകരിച്ച് ബ്ലോക്കിന് നൽകണം . ഈ പദ്ധതിയിൽ ഗ്രാമപഞ്ചായത്തുകൾക്ക് ലഭിക്കുന്ന വീടുകളുടെ എണ്ണം വളരെ കുറവാണ്. ഇതിനും ഗുണഭോക്താവിന് ലഭിക്കുന്നത് നാലു ലക്ഷം രൂപയാണ്. പക്ഷേ ഇതിൽ 72000 രൂപ മാത്രമാണ് പി എം എ വൈ വിഹിതമായി കേന്ദ്രം നല്കുന്നത്. ബാക്കി തുക ഗ്രാമ , ബ്ലോക്ക് , ജില്ലാ പഞ്ചായത്തുകൾ തങ്ങൾക്ക് സംസ്ഥാന സർക്കാർ നൽകുന്ന പദ്ധതി വിഹിതത്തിൽ നിന്നും ഒരു ഭാഗം വിഹിതമായി നല്കുകയാണ്. ആകെ നാലു ലക്ഷം രൂപയിൽ 328000 രൂപയും സംസ്ഥാനത്തിന്റെ യാണ്. അതിനാൽ തന്നെ PMAY പദ്ധതി സംസ്ഥാനത്ത് പി എം എ വൈ – ലൈഫ് എന്ന പേരിലാണ് അറിയപ്പെടുന്നത് .

നഗരപ്രദേശങ്ങളിൽ മാത്രം നടപ്പിലാക്കുന്ന കേന്ദ്ര സംസ്ഥാന പദ്ധതിയാണ് PMAY (urban ) ഇതിൽ നാലു ലക്ഷം രൂപ വീതമാണ് ഗുണഭോക്താവിന്‌ ലഭിക്കുന്നത് .ഇതിൽ 150000 രൂപ മാത്രമാണ് കേന്ദ്രവിഹിതം ഇതിൽ ബാക്കി രണ്ടര ലക്ഷം രൂപയും കേരളത്തിൽ നൽകുന്നത് സംസ്ഥാനമാണ് .അതുകൊണ്ടു തന്നെ ഈ പദ്ധതി കേരളത്തിൽ PMAY (urban ) – LIFE എന്നറിയപ്പെടുന്നു .
ഈ പദ്ധതിയും ഗ്രാമപഞ്ചായത്തുകളിൽ നടപ്പിലാക്കുന്ന LIFE പദ്ധതിയും തമ്മിൽ ഒരു ബന്ധവും ഇല്ല

About Post Author

Leave a Reply

Your email address will not be published. Required fields are marked *