August 19, 2020

ഡാമുകൾ തകർത്തു മനോരമ ;വ്യാജ വാർത്ത തിരുവഞ്ചൂരിന് വേണ്ടിയോ ?

കേരളത്തിൽ അഞ്ചു ഡാമുകൾ തകർന്നെന്ന് മനോരമ

ഇന്ന് ഉച്ചയ്ക്ക് ശേഷം അവതരിപ്പിച്ച വർത്തയിലാണ് വാർത്ത അവതാരക നിഷ പുരുഷോത്തമൻ ഡാമുകൾ തകർന്നെന്ന് വാർത്ത വായിച്ചതു. പ്രളയം ഉണ്ടാകണം എന്ന് ആഗ്രഹിക്കുന്ന കൊണ്ഗ്രെസ്സ് നേതാവ് തിരുവഞ്ചൂർ രാധാകൃഷ്ണന്റെ അടുത്ത ആളാണ് നിഷ പുരുഷോത്തമൻ. കേരളത്തിൽ പ്രളയമുണ്ടായി യു ഡി എഫ് നു അനുകൂല തരംഗം ഉണ്ടാകുമെന്നു ഒരു ചാനൽ ചർച്ചയിൽ തിരുവഞ്ചൂർ പറഞ്ഞത് കഴിഞ്ഞ ദിവസമാണ്. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ ഇടുക്കിയിലെ ഒരു മണ്ഡലത്തിൽ കൊണ്ഗ്രെസ്സ് സ്ഥാനാർത്ഥിയായി മത്സരിക്കുവാൻ ഒരുങ്ങുന്ന നിഷയെ സംബന്ധിച്ച് ഇത്തരം വാർത്തകൾ ആവേശമാണ്.

മനോരമയുടെ എഡിറ്റോറിയൽ തീരുമാനങ്ങളിൽ ഉത്തരവാദിത്വം ഉള്ള നിഷ ,മനോരമ അറിയാതെ അങ്ങനെ ഒരു വാർത്ത കൊടുക്കില്ല എന്നാണ് മുതിർന്ന മാധ്യമ പ്രവർത്തകർ പറയുന്നത്. എന്ത് തന്നെയായാലും വാട്സാപ്പ് ഗ്രൂപ്പുകളിൽ ഈ വ്യാജ വീഡിയോ പ്രചരിക്കുകയാണ്‌. നിരവധി ആളുകളാണ് ഇടുക്കി യിലെ ജനപ്രതിനിധികളെ വിളിച്ചു ഈ വീഡിയോ യുടെ സത്യവസ്ഥ ആരായുന്നത്.

ഇത്തരം വ്യാജ വാർത്തകൾക്കു എതിരെ സർക്കാർ തലത്തിൽ യാതൊരു നടപടിയും ഉണ്ടാകാത്തത് സോഷ്യൽ മീഡിയയിൽ അടക്കം വലിയ പ്രതിഷേധത്തിന് വഴി വച്ചിരിക്കുകയാണ്.ഇതുസംബന്ധിച്ചു ബ്രോഡ്‌കാസ്റ്റിംഗ്‌ മിനിസ്ട്രിക്ക്‌ പരാതി കൊടുക്കുവാൻ തീരുമാനിച്ചതായി ഒരു പ്രമുഖ ഫേസ് ബുക്ക് ഗ്രൂപ്പിന്റെ അഡ്മിൻ പാനൽ അറിയിച്ചിട്ടുണ്ട്. ഈ ദുരന്തകാലത്തും യു ഡി എഫ് നു വേണ്ടി ആളുകളെ പരിഭ്രാന്തർ ആക്കുന്ന മനോരമയുടെ നിലപാടുകൾ പ്രളയത്തേക്കാൾ ദുരന്തമായി മാറിയെന്നതാണ് സത്യം.

കേരളത്തിൽ അഞ്ച് ഡാമുകൾ തകർന്നെന്ന് , ഇവറ്റകൾക്ക് പ്രാന്താണോ ??അതോ തിരുവഞ്ചൂരിനെ പോലെ നിഷ പുരുഷോത്തമന്റെ ആഗ്രഹമാണോ ??

Anil Palloor यांनी वर पोस्ट केले शुक्रवार, ७ ऑगस्ट, २०२०