November 17, 2020

തന്റെ ജീവിത പങ്കാളിക്ക് ഒരു രഹസ്യബന്ധം ഉണ്ടെന്നറിഞ്ഞാലോ?

വർഷങ്ങളായുള്ള ദാമ്പത്യ ബന്ധത്തിനൊടുവിൽ , തന്റെ ജീവിത പങ്കാളിക്ക് ഒരു രഹസ്യബന്ധം ഉണ്ടെന്നും , അതിൽ കുട്ടികളുമുണ്ട് എന്നറിയുന്ന ഒരാളുടെ മാനസിക അവസ്ഥ എന്തായിരിക്കും ?

അതാണ്‌ ലീഗ് അനുഭവിക്കുന്ന ആശങ്ക ,
അയാൾ എന്റെ കൂടെ കിടക്കുന്നുണ്ടെന്നെ ഉള്ളൂ …
ചിന്ത മുഴുവനും മറ്റവളെ കുറിച്ചാണ് , എങ്ങിനെ ആശങ്കപെടാതിരിക്കും ?

എന്താണ് രക്ഷപെടാൻ ഒരു മാർഗം ?

മൊഴി ചൊല്ലിയാൽ ?

ഈ പ്രായത്തിൽ ഈ കുഞ്ഞുങ്ങളെയും കൊണ്ട് ഞാൻ ?

വേറൊരു കെട്ട് ?
അസാധ്യം !!!

അപ്പോ പിന്നെ എന്താണ് മാർഗം?
എന്റെ വിധി എന്ന് കരുതി സമാധാനിക്കാം
എന്നാലും ആ നശിച്ചവളെ മാത്രമേ ഇയാൾക്ക് കിട്ടിയുള്ളൂ …

ബാക്കിയൊക്കെ സഹിക്കാം
“ഇനി നാട്ടാരുടെ മുഖത്ത് എങ്ങിനെ നോക്കും ?”

അവസാനം പറഞ്ഞ നാട്ടാരുടെ മുഖത് എങ്ങിനെ നോക്കും എന്നതാണ്‌ ഒരു ശരാശരി ലീഗണി അനുഭവിക്കുന്ന ഏറ്റവും വലിയ പ്രതിസന്ധി

പക്ഷെ അവർ പ്രതീക്ഷിക്കുന്നുണ്ട് , രാത്രിയിൽ ബാപ്പ ഹലുവയും കൊണ്ട് വരുമെന്നും
ഉമ്മയുമായുള്ള പ്രശനങ്ങൾ പറഞ്ഞു തീർക്കുമെന്നും ,
അത്‌ കഴിഞ്ഞിട്ട് വേണം ഈ ബന്ധം ഉമ്മയെ അറിയിച്ച അപ്പുറത്തെ സുശീല ചേച്ചിയെ നാല് തെറി പറയാനെന്നും മറ്റുമൊക്കെ

ബാപ്പ ഹലുവയുമായി വരുമോ ?

അതോ ഹലുവയുമായി വരുന്ന ബാപ്പയെ ഉമ്മ ചിരവ കൊണ്ടടിക്കുമോ ?