August 19, 2020

അന്നു കാറിടിച്ച് മരിച്ചത് ഒരു പത്രപ്രവർത്തകൻ ആയിരുന്നില്ലെങ്കിൽ?

ശ്രീരാം വെങ്കിട്ടരാമൻ ഉണ്ടാക്കിയത് വാഹനാപകടമാണ്. മദ്യപിച്ച് വാഹനമോടിച്ചന്ന ദൃക്സാക്ഷിമൊഴിയുണ്ടങ്കിൽ പോലും കിട്ടാവുന്ന ശിക്ഷ ഇത്രയ്ക്കിത്രയേ ഉണ്ടാവൂ..
ഒരു ।AS ന് കിട്ടാവുന്ന നിയമ പരിരക്ഷകൾ വേറേ… അതിനു മേലേ സർക്കാരിനും കാര്യമായി ഒന്നും കഴിഞ്ഞിരിക്കില്ല..

വേറേ ചില കാര്യങ്ങൾ ഓർമ്മിപ്പിക്കണം…

അന്നു കാറിടിച്ച് മരിച്ചത് ഒരു പത്രപ്രവർത്തകൻ ആയിരുന്നില്ലെങ്കിൽ?
പാതിരാത്രിക്ക് ഫുൾ പൂസിൽ വിളിച്ചവനെ കാറ്മായി പോയി കാലുറയ്ക്കാത്ത അവന് വണ്ടി ഓടിക്കാൻ കൊടുത്തതും മൂന്നാറിലെ ഒഴിപ്പിക്കൽ ഹീറോയിസം കണ്ടിറ്റുള്ള ആരാധന കൊണ്ടായിരുന്നു എന്ന് അവൾ പറയുഞ്ഞിട്ടുണ്ട്.
അതേ ആരാധനയായിരുന്നു മുഖ്യധാര മുതൽ മൂലയ്ക്കലെ ഓൺലൈൻ മാധ്യമങ്ങൾക്കു വരെയും ഇപ്പോൾ തിളയ്ക്കുന്ന പല ആക്ടിവിസ്റ്റ് വാണങ്ങൾക്കും അവനോടന്നു വരെ ഉണ്ടായിരുന്നത്.
അന്ന് മരിച്ചത് ഒരു ഓട്ടോക്കാരനോ മറ്റോ ആയിരുന്നങ്കിൽ ഇതേ ജേർണലിസ്റ്റുകൾ അത് വിദഗ്ദമായി മുക്കി കൊടുത്തേനേ..

ദേവികുളത്തെ ദളിത് എമ്മല്ലേയുടെ പുറകേ ഇതേ ഉദ്യോഗസ്ഥമാധ്യമ കൂട്ടുകെട്ട് വ്യക്തിപരമായ പ്രതികാരങ്ങളുമായി നടക്കുന്നുണ്ട്…