November 17, 2020

ബാബറി മസ്ജിദ് ;വിഷയം മൂർച്ഛിച്ചത് രാജീവ് ഗാന്ധിയുടെ ഇടപെടൽ

1986ല്‍ അയോധ്യയിലെ ബാബറി മസ്ജിദ് കോപ്ളക്സിലെ തര്‍ക്കമന്ദിരം ഹിന്ദുക്കളുടെ ആരാധനയ്ക്കായി രാജീവ് ഗാന്ധി തുറന്നുകൊടുത്തു.ഷാബാനു കേസില്‍ മുസ്ളിം മതമൌലികവാദികള്‍ക്കു കീഴടങ്ങിയ രാജീവ് ഗാന്ധി ഹിന്ദു മതമൌലികവാദികളുടെ കൈയടി നേടാനായാണ് തര്‍ക്കമന്ദിരം ഹിന്ദു ആരാധനയ്ക്കായി തുറന്നുകൊടുത്തത്. അന്നത്തെ യുപി മഖ്യമന്ത്രി ബീര്‍ ബഹാദൂര്‍ സിങ്ങില്‍ കടുത്ത സമ്മര്‍ദം ചെലുത്തിയാണ് രാജീവ് ഗാന്ധി ഈ തീരുമാനം നടപ്പാക്കിയത്. ഇതോടെ വിശ്വഹിന്ദുപരീക്ഷത്ത് രാമജന്മഭൂമി പ്രശ്നം ദേശവ്യാപകമായി ഏറ്റെടുത്തു. ഈ വിഭാഗത്തെ പ്രീതിപ്പെടുത്താനാണ് 1989 നവംബര്‍ എട്ടിന് ഭൂമി പൂജയും 10ന് ശിലാന്യാസവും നടത്താന്‍ കേന്ദ്രസര്‍ക്കാര്‍ അനുവാദം നല്‍കിയത്. നവംബര്‍ 22ന് ലോക്സഭാ തെരഞ്ഞെടുപ്പ് നടക്കുന്നതിന് തൊട്ടുമുമ്പായിരുന്നു ഈ തീരുമാനം.രാജീവ് ഗാന്ധിയുടെ നിര്‍ദേശപ്രകാരം ഭൂട്ടാസിങ് ശിലാന്യാസത്തിന് നേര്‍സാക്ഷിയാകുകയും ചെയ്തു. ഈ തെരഞ്ഞെടുപ്പിന്റെ പ്രചാരണം രാജീവ് ഗാന്ധി തുടങ്ങിയതാകട്ടെ അയോധ്യയില്‍നിന്നായിരുന്നു. അവിടെ നടത്തിയ പ്രസംഗത്തില്‍ രാമരാജ്യംതന്നെ രാജീവ് ഗാന്ധി വാഗ്ദാനം ചെയ്യുകയും ചെയ്തു