ക്ലാരയുടെ പിന്നിൽ ഇങ്ങനെ ചിലതൊക്കെ ഉണ്ടായിരുന്നു !

ഇക്കണോമിക്സിൽ ഒരു തിയറിയുണ്ട്. ഡിമിനിഷിംഗ് മാർജിനൽ യൂട്ടിലിറ്റി. സ്ഥിരമായുള്ള എന്ത് സാധനത്തിന്റേയും ഉപഭോഗം അതിനോടുള്ള താൽപ്പര്യം കുറയ്ക്കുമെന്നാണ് തിയറി.
പപ്പേട്ടനെയും തൂവാനതുമ്പികളേയും കുറിച്ചുള്ള വർണ്ണനകൾ ആവർത്തിച്ച് പല ദിവസങ്ങളിലും പലയിടങ്ങളിൽ നിന്നായി കാണുകയും കേൾക്കുകയും ചെയ്യാറുണ്ട്. ആവർത്തന വിരസതയെ ആസ്വാദ്യമാക്കി പപ്പേട്ടൻസ് മാജിക്ക് ഡിമിനിഷിംഗ് മാർജിനൽ യൂട്ടിലിറ്റി തിയറിയെ തെറ്റിപ്പിച്ചു കളഞ്ഞു…!

തൂവാനത്തുമ്പികൾ എന്ന സിനിമയോർക്കുമ്പോൾ ഉദകപ്പോള എന്ന നോവൽ എങ്ങനെ ഓർക്കാതിരിയ്ക്കും…!

ഉദകപ്പോള വായിച്ചപ്പോൾ തോന്നിയ സംശയം എന്ത് കൊണ്ട് പപ്പേട്ടൻ നോവൽ അതുപോലെ സിനിമയാക്കിയില്ല എന്നാണ്. ഒരു പക്ഷേ തൂവാനതുമ്പികളിൽ ഉള്ളതിനേക്കാൾ രണ്ടിരട്ടി വൈകാരിക നിമിഷങ്ങളും കഥാപാത്ര പെയ്ത്തുമുള്ളൊരു നോവൽ!!!
നശിച്ചു നാമാവശേഷമായിപ്പോയ, ക്ലാരയെ പ്രണയിക്കാത്ത ജയകൃഷ്ണനെ സിനിമാ പ്രമികൾ ഉൾകൊള്ളില്ല എന്ന ഡയക്ടർ ബ്രില്യൻസ് ആവുമോ അതിനു പിന്നിൽ? അറിയില്ല..
നോവലിസ്റ്റിൽ നിന്നും സംവിധായകനിലേക്കുള്ള ഒരു പെർഫെക്ട് മാറ്റമായിരുന്നു അതെന്നു മാത്രമറിയാം..

ഇനി തൂവാനതുമ്പികളെക്കുറിച്ച് ;
നന്മയുടെ പ്രതികമല്ലാത്ത നായകൻ ജയകൃഷ്ണൻ,
ക്ഷമയോടെ പ്രണയത്തിനായി കാത്തിരുന്ന പ്രണയ പ്രതീകം രാധ,
സ്ത്രീ സ്വാതന്ത്യത്തിെന്റ പുത്തൻ വഴി തേടിയ ക്ലാര,
മഴയും ജോൺസൺ മാഷും പപ്പേട്ടന്റെ എഴുത്തും തുടങ്ങി ക്ലീഷേയല്ലാതെ പുതിയാതായി എന്തെഴുതാം എന്നാണ് ഞാനാലോചിച്ചത്..

പുതിയതായി ഒന്നുമില്ല. എന്നാലും ഇന്നീ വിഷയത്തിൽ വന്ന പോസ്റ്റുകളിൽ ചില കമന്റ്സ് കാണുകയുണ്ടായി.” പപ്പേട്ടൻ ഇന്നായിരുന്നു ഈ സിനിമ ചെയ്തതെങ്കിൽ ക്ലാരയെ തൊഴിലുറപ്പിന് വിട്ടേനെ” ..””ഒരു സ്ത്രീയുടെ ശരീരത്തെയും മറ്റൊരു സ്ത്രീയുടെ മനസ്സിനെ സ്നേഹിക്കുന്നൊരു ഊളയുടെ കഥ”” തുടങ്ങി പലതരം സധാചാരക്കുരുക്കൾ.
33 വർഷങ്ങൾക്ക് മുമ്പ് മോശം സിനിമയുടെ പട്ടികയിലേക്ക് പലരും തരം താഴ്ത്തി കണ്ട തൂവാനതുമ്പികളിലെ സധാചാര ബോധം 33 വർഷത്തിനിപ്പുറവും അതിന്റെ പൂർണ്ണതയിൽ തന്നെ നിക്കുന്നു..

ഇന്നലെ ഞാൻ മറ്റൊരാൾക്കൊപ്പമായിരുന്നു എന്ന് ക്ലാര പറയുമ്പോൾ ഭാവവ്യത്യാസമില്ലാത്ത, ദുർവാശിയോ സ്വാർത്ഥതയോ ഇല്ലാത്ത വിറളി പിടിയ്ക്കാത്ത കാമുകനാണ് ജയകൃഷ്ണൻ..

ഉള്ളിൽ വിഴുപ്പ് ചുമക്കുകയും പുറമേ സധാചാരം പേറുകയും ചെയ്യുന്നവർക്കൊന്നും ഇപ്പോഴും ക്ലാരയോ ജയകൃഷ്ണനേയോ പപ്പേട്ടനെയോ ഉൾക്കൊള്ളാനാവില്ല.
അതുകൊണ്ടാണല്ലോ ഇപ്പോഴും ഈ സിനിമ കാലാധീതയമായി പെയ്തു കൊണ്ടിരിക്കുന്നത്.!!

മോഹൻലാൽ എന്ന നടന്റേയോ പപ്പേട്ടന്റയോ മാസ്റ്റർപീസായി ഞാനീ പടത്തെ കാണുന്നില്ല. എന്നാലും കൊല്ലുന്ന ഭ്രാന്തമായൊരിഷ്ടം കാത്തു സൂക്ഷിക്കുന്നുണ്ട്. അത് ഒരു പക്ഷേ ഇമ്മാതിരി സധാചാരോളികളോടുള്ള അടങ്ങാത്ത വെറുപ്പു കൊണ്ടാവാം.!!