August 19, 2020

രഹ്ന ഫാത്തിമയുടെ ആർ എസ് എസ് സ്നേഹം

തനിക്കു ആർ എസ് എസ് നോടോ ബി ജെ പി യോടോ യാതൊരു എതിർപ്പും ഇല്ലെന്നു രഹ്ന ഫാത്തിമ .സ്വന്തം നഗ്ന ശരീരത്തിൽ കുട്ടികളെ കൊണ്ട് ചിത്രം വരപ്പിച്ചതിന്റെ പേരിൽ കേസിൽ ഉൾപ്പെട്ട രഹ്ന ഇപ്പോൾ ഒളിവിൽ ആണ് .ഹൈക്കോടതി ജാമ്യം നിഷേധിച്ചത്തിന്റെ പേരിൽ ഒളിവിൽ കഴിയുന്ന രഹ്ന സുപ്രീംകോടതിയിൽ ജാമ്യാപേക്ഷ കൊടുത്തിരിക്കുകയാണ്

രഹ്‌നയുടെ വാക്കുകൾ ഇങ്ങനെയാണ്

“”എനിക്ക് ബിജെപി ആർഎസ്എസ് നോട് ഒരു പ്രശ്നവുമില്ല, അവർ എന്നെ തെറ്റിദ്ധരിച്ചിരിക്കുകയാണ് ഞാൻ അവർക്ക് എതിരാണെന്ന്.. പലരും എന്റെ പേര് രാഷ്ട്രീയ താൽപര്യത്തോടെ വലിച്ചിഴക്കുകയാണ്.. “

ശബരിമല വിഷയക്കാലത്തു കെ സുരേന്ദ്രൻ ആണ് രഹനായുടെ പിന്നിൽ എന്ന് അഭ്യൂഹം പരന്നിരുന്നു. അത് ശരിവയ്ക്കുന്ന പ്രസ്താവനയാണ് ഇപ്പോൾ രഹ്‌നയുടെ ഭാഗത്തു നിന്നും ഉണ്ടായിരിക്കുന്നത്.

ഇതുമായി ബന്ധപ്പെട്ട ഒരു ഫേസ് ബുക്ക് ചർച്ചയിൽ ഇടതു ആക്രിവിറ്സ് എന്ന് അവകാശപ്പെടുന്ന ഷാഹിന പറഞ്ഞത് ഇങ്ങനെയാണ് ,

“Shahina Nafeesa അവരുടെ രാഷ്ട്രീയം എന്തായാൽ നമുക്കെന്ത്? അത് നമ്മളെ ബാധിക്കില്ല. പക്ഷേ മനുസ്മൃതി കോട്ട് ചെയ്തുകൊണ്ടുള്ള ഒരു കോടതി ഉത്തരവ് challenge ചെയ്യപ്പെടാതെ നില നിൽക്കുന്നത് ഓരോരുത്തരെയും ബാധിക്കും”

ആർ എസ് എസ് നേതൃത്തത്തിൽ ഉള്ള ഒരു ദേശീയ ഓൺലൈൻ മാധ്യമത്തിൽ ജോലി ചെയ്യുന്ന ഷാഹിന യുടെ ഈ പ്രസ്താവന അവരുടെ രാഷ്ട്രീയം എന്താണെന്നു വിളിച്ചു പറയുന്നുണ്ട്.

രഹ്നയും ഷാഹിനയും ഒക്കെ ഉൾപ്പെടുന്ന ഇടതു മേലങ്കി അണിഞ്ഞ ആർ എസ് എസ് കാർ സ്വന്തം കാര്യത്തിന് വേണ്ടി നിലകൊള്ളുന്നവർ ആണെന്ന സത്യം പതിയെ പുറത്തു വന്നു കൊണ്ടിരിക്കുകയാണ്