November 17, 2020

മണിമലയാറിലൂടെ ഒഴുകി വന്ന സ്ത്രീയെ സാഹസികമായി രക്ഷിച്ചു

മണിമലയാറിലൂടെ ഇരുപത്തി അഞ്ചു കിലോമീറ്ററോളം ഒഴുകി വന്ന സ്ത്രീയെ രക്ഷിച്ച യുവാവിന് അഭിന്ദന പ്രവാഹം. സി പി ഐ ( എം ) തിരുവല്ല ടൗൺ സൗത്ത് ലോക്കൽ കമ്മറ്റിയിലെ പ്ലാമ്പറമ്പ് ബ്രാഞ്ച് സെക്രട്ടറി
റജി ആണ് മണിമലയാറ്റിലെ വെള്ളപൊക്കത്തിൽ ഒഴുകി വന്ന ഓമന എന്ന സ്ത്രീയെ പുഴയിലേക്ക് എടുത്തുചാടി രക്ഷിച്ചത്.

കുത്ത് ഒഴുക്കിൽ സ്വന്തം ജീവൻ പോലും വകവെയ്ക്കാതെ തോണ്ടറപ്പാലത്തിന് താഴെ ഏറ്റവും കൂടുതൽ ആഴമുള്ളആറ്റിലേക്ക് എടുത്ത് ചാടിരക്ഷപെടുത്തുകയായിരുന്നു. മൃതശരീരമെന്ന് കരുതി ഒഴുകിപ്പൊക്കോട്ടെ എന്ന് കരുതി എല്ലാവരും അറച്ച് നിന്നപ്പോഴാണ് റജി എടുത്ത് ചാടിയതു.ഉടൻ തന്നെ റജി തൻ്റെ കൂട്ടുകാരെ വിളിച്ചു വരുത്തി തിരുവല്ല ഗവൺമെൻ്റ് ആശുപത്രിയിലെത്തിച്ച് ജിവൻ രക്ഷിച്ചു.ഇപ്പോൾ അവർ ഡോക്ടറുമാരുടെ നിരീക്ഷണത്തിൽ സുഖം പ്രാപിച്ചു വരുന്നു.റോഡ് പുറമ്പോക്കിൽ താത്കാലികമായി നിർമിച്ച ഷെഡിൽ 2 പെൺകുട്ടികൾ, ഭാര്യ, മാതാവ് എന്നിവർക്കൊപ്പം കൂലിവേല ചെയ്ത് കുടുംബം പുലർത്തുന്ന വ്യക്തിയാണ് റജി .