November 17, 2020

മദ്രസ്സ അധ്യാപകരെ അവഹേളിച്ച റൈറ്റ് തിങ്കർ ഗ്രൂപ്പ് അഡ്മിനു എതിരെ ഇസ്ലാം മത വിശ്വാസികൾ

മൂന്നു ലക്ഷത്തിൽ അധികം മെമ്പര്‍മാരുള്ള റൈറ്റ് തിങ്കേർ ഗ്രൂപ്പ് അഡ്മിൻ ആയ ഷഫീക്ക് കായംകുളം എന്ന
വ്യക്തി കേരളത്തിലെ മുസ്ലിംകളെയും മദ്രസാ അദ്യാപകരെയും അപമാനിച്ചു കൊണ്ട് ഗ്രൂപ്പിൽ ഇട്ട പോസ്റ്റ് വളരെയേറെ ചർച്ച ആകുന്നു.മുസ്ലിങ്ങൾക്ക് വേണ്ടി നിലകൊള്ളുന്നു എന്ന് പറയുന്ന ഗ്രൂപ്പിലെ അഡ്മിൻ തന്നെ സംഘപരിവാർ പറയുന്ന വാചകങ്ങൾ മുസ്ലിം സമുദായത്തിന് നേരെ പ്രയോഗിച്ചതിൽ ആകെ ഞെട്ടി ഇരിക്കുകയാണ് ഗ്രൂപ്പിലെ ഭൂരിഭാഗം വരുന്ന ഇസ്ലാം മത വിശ്വാസികൾ. ഷഫീക്ക് കായംകുളം മാപ്പു പറയണമെന്ന് ആണ് ഗ്രൂപ്പിലെ അംഗങ്ങൾ പൊതുവെ ആവശ്യപ്പെടുന്നത്.ഇല്ലാതെ പക്ഷം കടുത്ത നിയമനടപടികളുമായി മുന്നോട്ടു പോകുവാൻ തീരുമാനം സൂചനകളുണ്ട്.ഇരുപത്തി നാല് മണിക്കൂറും ഗ്രൂപ്പിലും വാളിലും ആക്റ്റീവ് ആയി കാണുന്ന ഷഫീക്ക് ഈ വിവാദത്തിനു ശേഷം ഒന്ന് പതുങ്ങിയത് ആളുകളിൽ സംശയം വര്ധിപ്പിക്കുന്നുണ്ട്. കാന്തപുരം അബൂബക്കർ മുസലിയാരോടുള്ള ദേഷ്യം വച്ച് കൊണ്ട് മൊത്തം മദ്രസ അധ്യാപകരെ അവഹേളിച്ച ഇദ്ദേഹം ചില സംഘപരിവാർ സഹയാത്രികരുമായി അടുത്ത ബന്ധം ഉള്ളയാൾ ആണെന്നാണ് പറയപ്പെടുന്നത്. എന്തായാലും റൈറ്റ് തിങ്കർ ഗ്രൂപ്പിൽ ഇതിനെ ചൊല്ലി വലിയ തർക്കങ്ങൾ ആണ് നടന്നു വരുന്നത് .