August 19, 2020

സ്‌കൂൾ വിദ്യാഭ്യസത്തിൽ സമൂല പരിഷ്കരണവുമായി കേന്ദ്ര സർക്കാർ

ദേശീയ വിദ്യാഭ്യാസ നയം 2020 ന് മന്ത്രിസഭ കേന്ദ്ര മന്ത്രിസഭാ അംഗീകാരം നൽകി.നിരവധി പരിഷ്കരണങ്ങൾക്കു ഉള്ള നിർദേശങ്ങളാണ് പുതിയ നയത്തിൽ ഉള്പ്പ്ടെയൂത്തിയിരിക്കുന്നതു.
പ്രീ-സ്ക്കൂൾ മുതൽ സെക്കൻഡറി തലം വരെ രാജ്യത്താകെ ഏകീകൃത രൂപം വരുത്തുവാൻ ആണ് പ്രധാനമായും ലക്ഷ്യമിടുന്നത്.പുതിയ നയ പ്രകാരം 5 + 3 + 3 + 4 മാതൃകയിലാണ് പാഠ്യ പദ്ധതികൾ രൂപകൽപ്പന ചെയ്തിരിക്കുന്നത്.12 വർഷം സ്‌കൂൾ വിദ്യാഭ്യാസവും മൂന്നു വര്ഷം അംഗൻവാടി / പ്രീ സ്‌കൂൾ വിദ്യാഭ്യാസവും എന്ന രീതിയാണ് അവലംബിക്കുക.അഞ്ചാം തരം വരെ മാതൃഭാഷയിലോ പ്രാദേശിക ഭാഷയിലോ ഉള്ള പഠനമാണ് നിഷ്കർഷിച്ചിരിക്കുന്നതു . ശിശു പരിപാലനത്തിനും വിദ്യാഭ്യാസത്തിനുംഊന്നൽ നൽകിക്കൊണ്ട്, സ്കൂൾ പാഠ്യപദ്ധതിയുടെ ഘടന വയസ്സിന്റെ അടിസ്ഥാനത്തിൽ ഓരോ ഗ്രൂപ്പുകളായി തിരിച്ചിട്ടുണ്ട്.3-8, 8-11, 11-14, 14-18 .ഇതിനു സമാനമായ 5 + 3 + 3 + 4 പാഠ്യഘടന ആണ് സ്വീകരിക്കുക.