ശരത് ചന്ദ്രൻ കൈരളിയുടെ പുതിയ എക്സിക്യൂട്ടീവ് എഡിറ്റർ

കൈരളിയുടെ എക്സിക്യൂട്ടീവ് എഡിറ്റർ ആയി ശരത് ചന്ദ്രൻ ഓഗസ്റ്റ് ഒന്നിനു സ്ഥാനമേൽക്കുന്നു. കൈരളിയിൽ നിന്നും ഏഷ്യാനെറ്റിൽ പോകുകയും തുടർന്ന് ന്യൂസ് 18 ചാനലിൽ വർക്ക് ചെയ്തു വരുകയുമായിരുന്നു ശരത്ത്. സി പി ഐ (എം ) ഏഷ്യാനെറ്റ് ചർച്ചകൾ ബഹിഷ്കരിക്കുകയും മാധ്യമങ്ങളിലെ നുണകൾക്ക് എതിരെ സോഷ്യൽ മീഡിയ ഉപയോഗിച്ച് പ്രതികരിക്കുകയും ചെയ്യുന്ന ഈ കാലഘട്ടത്തിൽ തന്നെ മുൻ ഏഷ്യാനെറ്റ് ജീവനക്കാരൻ ആയ ശരത് കൈരളിയിൽ എത്തുന്നത് പല മാനങ്ങൾക്കും വഴി തുറക്കുന്നുണ്ട്. നിലവിൽ ജോൺ ബ്രിട്ടാസ് വൈകിട്ടത്തെ ചർച്ചയ്ക്കു ആങ്കറായി നേരിട്ട് എത്തിയത് മുതൽ കൈരളിയുടെ റാങ്കിങ് രണ്ടു പടി മുന്നിലെത്തി എന്നതും ഇതോടൊപ്പം കൂട്ടിച്ചേർക്കേണ്ടതുണ്ട്. ശരത് എന്നും പാർട്ടി നേതാക്കളോട് വ്യക്തിപരമായി അടുപ്പം കാത്തുസൂക്ഷിച്ചിട്ടുണ്ട്.