November 17, 2020

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് റോയൽറ്റി പണം നൽകി ഫായിസ് എന്ന കൊച്ചു മിടുക്കൻ

‘ചെലോൽത് ശരിയാവും ചെലോൽത് ശരിയാവൂല്ല..’ എന്ന വീഡിയോ വൈറൽ ആയത് നമ്മൾ കണ്ടതാണ്. മലപ്പുറം സ്വദേശിയായ കുട്ടിയാണ് ആ വീഡിയോ യ്ക്ക് പിന്നിൽ. വീഡിയോ വൈറൽ ആയതിനു പിന്നാലെ മലബാർ മിൽമ ആ വാചകങ്ങൾ തങ്ങളുടെ പരസ്യത്തിൽ ഉൾപ്പെടുത്തി.എന്നാൽ അതിന്റെ റോയൽറ്റി ആ കുട്ടിക്ക് കൊടുക്കണം എന്ന വിധത്തിൽ നിരവധി ആവശ്യങ്ങളാണ് സോഷ്യൽ മീഡിയ യിൽ നിന്നും ഉയർന്നത്. തുടർന്ന് കുട്ടിയുടെ വീട്ടിലെത്തി പതിനായിരം രൂപയും 14000 രൂപ വിലവരുന്ന ടി വി യും മിൽമ ഉൽപ്പന്നങ്ങളും ആയി മിൽമ ഉദ്യോഗസ്ഥർ ഫിയാസിന്റെ വീട്ടിൽ എത്തി. ലഭിച്ച തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്കും പാവപ്പെട്ട ഒരു പെൺകുട്ടിയുടെ വിവാഹത്തിനും നൽകുമെന്ന് ഫായിസ്ന്റെ മാതാപിതാക്കൾ അറിയിച്ചു. കൊച്ചു മിടുക്കൻ ആ കാര്യത്തിലും മാതൃകയായി.