ആശ്വാസമായത് വി എൻ വാസവന്റെ ഇടപെടൽ

കോവിഡ് ബാധിച്ചു മരിച്ച നാടുമാലിൽ ഔസെഫ് ജോർജിന്റെ മൃദദേഹം സംസ്കരിച്ചു. ഇന്നലെ രാത്രി പതിനൊന്നോടെ മുട്ടമ്പലത്തുള്ള മുനിസിപ്പൽ ശ്‌മശാനത്തിൽ തന്നെയാണ് വൻ പോലീസ് അകമ്പടിയോടെ സംസ്കരിച്ചത്. സ്ഥലം എം എൽ എ തിരുവഞ്ചൂർ രാധാകൃഷ്ണനും സ്ഥലം കൗൺസിലർ ആയ ബി ജെ പി നേതാവ് ടി എൻ ഹരിയും ആളുകളെ ഇളക്കി വിട്ടു പ്രശ്നം ഉണ്ടാക്കിയ സ്ഥലത്തു പരിഹാരവുമായി എത്തിയത് മുൻ കോട്ടയം എം എൽ എ യും സി പി ഐ (എം ) ജില്ലാ സെക്രെട്ടറി യുമായ വി എൻ വാസവൻ ആയിരുന്നു.ഉച്ചയ്ക്ക് പ്രശ്നനങ്ങൾ ഉടലെടുത്തപ്പോൾ തന്നെ വാസവൻ സ്ഥലത്തു എത്തിയിരുന്നു.നാട്ടുകാരോട് രമ്യമായി കാര്യങ്ങൾ സംസാരിക്കുകയും സംഘർഷത്തിന് അയവു വരുത്തുകയും ചെയ്തു. എന്നാൽ സംസ്കരിക്കാൻ അനുവദിക്കില്ല എന്ന ഉറച്ച നിലപാടിൽ ആയിരുന്നു ബി ജെ പി നേതാവ് ടി എൻ ഹരി . ഇതിനിടയിൽ കോട്ടയം ഈസ്റ് പോലീസ് ഉം റവന്യൂ അധികാരികളും എത്തി ചർച്ച നടത്തിയെങ്കിലും പുറത്തു നിന്നെത്തിയ ചില ബി ജെ പി പ്രവർത്തകർ അവിടെ ലഹള തുടർന്ന് കൊണ്ടിരുന്നു.തുടർന്ന് ജില്ലാ ഭരണകൂടവുമായി നിരന്തരം ഇടപെടുകയും പാർട്ടി സംസ്ഥാന നേതൃത്വത്തിന്റെ ശക്തമായ പിന്തുണയും വിഷയത്തിൽ ഉണ്ടാക്കുവാൻ വി എൻ വാസവന് കഴിഞ്ഞു. നീണ്ട ചർച്ചകൾക്കും തയ്യാറെടുപ്പുകൾക്കും ഒടുവിൽ മുട്ടമ്പലത്തെ ആ ശ്‌മശാനത്തിൽ തന്നെ മൃദദേഹം ദഹിപ്പിച്ചപ്പോൾ എല്ലാത്തിനും മുന്നിലായി നേതൃത്വം വഹിച്ചു വി എൻ വാസവൻ ഉണ്ടായിരുന്നു .കോട്ടയം നഗരത്തിലെ ജനങ്ങളുടെ പൾസ് അറിയുന്ന നേതാവ് എന്ന നിലയിൽ ജില്ലാ പോലീസ് മേധാവി ഉൾപ്പടെ വാസവന്റെ വാക്കുകൾക്ക് കാതോർക്കുന്ന കാഴ്ചയാണ് ഇന്നലെ അണ്ടത്. ബി ജെ പി യും കൊണ്ഗ്രെസ്സ് ഉം ഒരുമിച്ചു എതിർത്ത സംഭവത്തെ വളരെ നല്ല രീതിയിൽ ഇന്നലെ രാത്രി തന്നെ അവസാനിപ്പിച്ചു കോട്ടയത്തിന്റെ മാനം രക്ഷിക്കാൻ മുന്നിൽ ഉണ്ടായതു വി എൻ വാസവൻ എന്ന സംശുദ്ധ രാഷ്ട്രീയത്തിന്റെ ഉടമയാണ്.കോട്ടയം നഗരത്തിലെ യുവാക്കളുടെ കൂട്ടായ്മകളും വിവിധ റെസിഡൻസ് അസോസിയേഷനുകളും വാസവന്റെ ഇടപെടലുകളെ അഭിനന്ദിച്ചു കൊണ്ട് സോഷ്യൽ മീഡിയ കളിൽ നിറഞ്ഞു നിൽക്കുന്നതു അദ്ദേഹത്തിനുള്ള പിന്തുണയുടെ വ്യാപ്തി മനസ്സിലാക്കി തരുന്നു.