August 19, 2020

ബി ജെ പി കൗൺസിലർ ഹരിക്കതിരെ മുട്ടമ്പലം നിവാസികൾ ‌

ഇന്നലെ ബിജെപി കൗൺ സിലർ ഞങ്ങളെ പറഞ്ഞു പറ്റിക്കുകയായിരുന്നുവെന്നാണ് മുട്ടമ്പലം നിവാസികൾപറയുന്നത്. വണ്ടി വരുമ്പോൾ തടയണം എന്നും അല്ലെങ്കിൽ ഇവിടെ ആകും ഈ ജില്ലയിലെ മുഴുവൻ ശവദാഹവും നടക്കുന്നതെന്നും തങ്ങളെ ഹരികുമാർ പറഞ്ഞു പറ്റിച്ചു എന്ന് പ്രദേശ വാസിയായ എൽസിയമ്മ മാധ്യമങ്ങളോട് പറഞ്ഞു. നാട്ടുകാരിൽ പലരും ഇതേ അനുഭവമാണ് പങ്കുവയ്ക്കുന്നത്. തങ്ങളുടെ അറിവില്ലായ്മയെ അയാൾ രാഷ്ട്രീയമായി ഉപയോഗിക്കുകയാണ് ചെയ്തതെന്നും ഇനിവോട്ടു ചോദിച്ചു ഇങ്ങോട്ടു അവൻ വരട്ടെ അപ്പോൾ കാണാം എന്നും വളരെ ദേഷ്യത്തോടെയാണ് പ്രായമായ സ്ത്രീകൾ ഉൾപ്പടെ പ്രതികരിച്ചത്. എന്തായാലും ബി ജെ പി പ്ലാൻ ചെയ്തു തയ്യാറാക്കിയ നാടകമായിരുന്നു നടന്നതെന്ന് ഏറെക്കുറെ വ്യക്തമായിരിക്കുകയാണ്.ഹിന്ദു- ക്രിസ്ത്യൻ ചേരിതിരിവ് ഉണ്ടാക്കി നേട്ടമുണ്ടാക്കാം എന്ന ബി ജെ പി അജണ്ടയെ ആണ് ജില്ലയിലെ പോലീസ് ഉം ജില്ലാ ഭരണകൂടവും ഉൾപ്പടെ ചേർന്ന് ഇല്ലാതാക്കിയത്. രാത്രി ശവസംസ്കാരത്തിനു എത്തിച്ചപ്പോൾ പ്രദേശവാസികൾ പ്രതിഷേധിച്ചില്ല എന്നതും ഇത് വ്യക്തമാക്കുന്നുണ്ട്.