ശിവശങ്കരനെ സാക്ഷിയാകാൻ നീക്കം .

സ്വർണക്കടത്തു കേസിൽ ചോദ്യം ചെയ്യൽ തുടരുമ്പോൾ ശിവശങ്കരനെ മാപ്പു സാക്ഷിയാകാൻ ശക്തമായ നീക്കങ്ങൾ നടക്കുന്നതായി സൂചനകൾ. മുഖ്യമന്ത്രിയുടെ ഓഫീസുമായി ഒരു കണക്ഷൻ ഉണ്ടാക്കുക എന്ന അജൻഡയാണ് അന്വേഷണ സംഘം മുന്നോട്ടു വയ്ക്കുന്നത്. അതിനു വേണ്ടി ശിവശങ്കരനെ മാപ്പു സാക്ഷിയാകുകയും മുഖ്യമന്ത്രിയുടെ ഓഫിസിലേക്കു അന്വേഷണം നീട്ടുകയുമാണ് അന്വേഷണ സംഘത്തിന്റെ ലക്‌ഷ്യം. ഡൽഹി കേന്ദ്രമാക്കിയാണ് അതിനുള്ള ചരട് വലികൾ നടക്കുന്നത്. കേരളത്തിലെ ബി ജെ പി നേതാക്കൾക്ക് വിവരങ്ങൾ കിട്ടാതിരിക്കുവാൻ കർശനമായ നിർദേശമാണ് അന്വേഷണ സംഘത്തിന് കേന്ദ്ര നേതൃത്വം നൽകിയിരിക്കുന്നത്.വി മുരളീധരൻ ഉൾപ്പടെയുമ്മ നേതാക്കളെ സംഭവത്തിൽ യു എ ഇ കോൺസലേറ്റിനെ ന്യായീകരിച്ചു വന്നതിൽ കേന്ദ്ര നേതൃത്വത്തിന് അതൃപതിയാണ്. അതിനാൽ കേരള നേതാക്കളുമായി ഈ വിഷയത്തിൽ ചർച്ച പോലും വേണ്ട എന്നാണ് അമിത് ഷാ യുടെ നിലപാട്. എന്തായാലും ഇന്നത്തെ ചോദ്യം ചെയ്യലോടെ ശിവശങ്കരൻ കേസിൽ പ്രതിസ്ഥാനത്തു ചേരുന്നതിൽ നിന്നും ഒഴിവാക്കുമെന്നും പിന്നീട് അങ്ങോട്ട് അന്വേഷണ സംഘത്തിന്റെ ചൊൽപ്പടിക്ക് മുന്നോട്ടു നീങ്ങുമെന്നാണ് ഉന്നതരായ ചില അന്വേഷണ ഉദ്യോഗസ്ഥരിൽ നിന്നും ലഭിക്കുന്ന സൂചനകൾ.