August 19, 2020

അരുവിക്കര മണ്ഡലത്തിലെ കൊണ്ഗ്രെസ്സ് കാരെ തുരത്തിയോടിച്ചു നാട്ടുകാർ

കൊണ്ഗ്രെസ്സ് യുവനേതാവ് ശബരീനാഥൻ എം എൽ എ യുടെ മണ്ഡലമായ അരുവിക്കര നിയോജകമണ്ഡലത്തിലെ പൂവച്ചൽ പഞ്ചായത്തിൽ പതിനാറു കോവിഡ് കേസുകളാണ് ഈ അടുത്തായി റിപ്പോർട്ട് ചെയ്തത്. ആദ്യ കേസ് റിപ്പോർട്ട് ചെയ്തു പതിനേഴു ദിവസ്സം പിന്നിട്ടിട്ടും ശബരീനാഥോ സ്ഥലത്തെ കോൺഗ്രസ് പ്രവർത്തകരോ നാട്ടുകാരെ തിരിഞ്ഞു നോക്കുകയോ ഫോണിൽ പോലും വിളിച്ചു അന്വേഷിക്കുകയോ ഉണ്ടായില്ല.കൊണ്ഗ്രെസ്സ് കാരനായ വാർഡ് മെമ്പർ പോലും ഒരു അന്വേഷണവും നടത്തിയില്ല..ഇതിൽ നാട്ടകാർ ക്ഷുഭിതരാണ്. ഇതിനിടയിൽ രോഗബാധിതർ പലരും അസുഖം ഭേദമായി വീടുകളിൽ തിരിച്ചുമെത്തി. പഞ്ചായത്തിലെ രണ്ട്‌ വാർഡുകളിലായി കോവിഡ്‌ കേസ്സുകൾ റിപ്പോർട്ട്‌ ചെയ്ത ദിവസം മുതൽ ഇന്ന് വരെ കണ്ടൈൻമെന്റ്‌ സോണായ ആ ഭാഗത്തെ അൻപതോളം വീടുകളിൽ ഭഷ്യകിറ്റ്‌ മുതൽ കുഞ്ഞുങ്ങൾക്കുള്ള പാലും ബിസ്ക്കറ്റും തുടങ്ങി വീട്ടുമ്യഗങ്ങൾക്കുള്ള കാലിതീറ്റ വരെ എത്തിക്കുന്നത്‌ സി പി എം എൽ സി സെക്രട്ടറി Sreekumar Krishnapillai യുടെ നേത്യത്വത്തിലാണ്.

സി പി എം പ്രവർത്തകരുടെ ഈ ഇടപെടലുകൾ ചർച്ചയാകുകയും കോൺഗ്രസ്സ്‌ ജനപ്രതിനിധികളുടെ അഭാവം പ്രതിഷേധത്തിനു കാരണമാകുകയും ചെയ്യുന്നു എന്ന് മനസിലാക്കിയ കൊണ്ഗ്രെസ്സ് നേതാക്കൾ സഹായ വാഗ്ദാനവുമായി ഈ വാർഡുകൾ ഇന്ന് കയറിയിറങ്ങി. പതിനാറു ദിവസങ്ങൾക്കു ശേഷം കുറച്ചു അരിയും പച്ചക്കറികളുമായി എത്തിയ കൊണ്ഗ്രെസ്സ് പ്രവർത്തകരെ നാട്ടുകാർ നേരിട്ടത് രൂക്ഷമായാണ്.പലരും ആ കിറ്റുകൾ വാങ്ങാൻ പോലും തയ്യാറായില്ല.കൊണ്ഗ്രെസ്സ് ന്റെ വാർഡ് മെമ്പർ ഉള്ള സ്ഥലത്താണ് ഈ ഗതികേട് കൊണ്ഗ്രെസ്സ് നു നേരിടേണ്ടി വന്നതെന്ന് കൂടി ഓർക്കണം. ഏതായാലും ഈ സംഭവം കൊണ്ഗ്രെസ്സ് പ്രാദേശിക നേതൃത്വത്തിന് നാണക്കേട് ഉണ്ടാക്കിയിരിക്കുകയാണ്. പലകോൺഗ്രെസ്സ് കുടുംബങ്ങളിൽ നിന്നടക്കമാണ് കൊണ്ഗ്രെസ്സ് നേതാക്കളെ ആട്ടിയോടിച്ചതു.