November 17, 2020

കോട്ടയത്തെ പഞ്ചവടിപ്പാലം;തിരുവഞ്ചൂർ വക !

കോട്ടയം നഗരത്തിൽ പ്രവേശിക്കുന്ന ആർക്കും ഈ ആകാശ പഞ്ചവടിപ്പാലം കാണാതെ പോകാൻ സാധ്യമല്ല.. കെ കെ റോഡും എം സി റോഡും കൂടിച്ചേരുന്ന ഈ സ്ഥലത്തു പണിതുയർത്തിയിരിക്കുന്നതു കോടികളുടെ പ്രോജക്ട് ആണ്.സോറി പ്രോജക്ട് ന്റെ സ്കെൽട്ടൻ ആണ്. ശീമാട്ടി റൗണ്ടാന എന്നായിരുന്നു ഈ സ്ഥലം അറിയപ്പെട്ടിരുന്നത് .2016 ഫെബ്രുവരിയിൽ ആണ് അന്നത്തെ മന്ത്രിയും കോട്ടയം എം എൽ എ യുമായിരുന്ന തിരുവഞ്ചൂർ രാധാകൃഷ്ണൻ ഈ പദ്ധതി ഉദഘാടനം നടത്തിയത്. ഒന്നരക്കോടിയാണ് പദ്ധതിയുടെ ചിലവായി അന്ന് പ്രഖ്യാപിച്ചത്.സ്കൈ വാക്ക് എന്ന ഓമന പേരിൽ വിളിക്കപ്പെട്ട ഈ പദ്ധതി ക്കു കരാർ എടുത്തിരിക്കുന്നത് തിരുവഞ്ചൂർ ന്റെ അടുപ്പക്കാരാണ്. ചിത്രത്തിൽ കാണുന്നത് പോലെ കുറച്ചു ഇരുമ്പു തൂണുകൾ ആ തിരക്കേറിയ ജംക്ഷനിൽ കൊണ്ട് വന്നു നാട്ടിയതല്ലാതെ യാതൊരു പ്രവർത്തനവും മുന്നോട്ടു പോയിട്ടില്ല.. തിരഞ്ഞെടുപ്പിന് മുന്നേ ജനത്തിനേ പറ്റിക്കാനായി ഒരു ഉദഘാടനം നടത്തി കുറച്ചു ഇരുമ്പു തൂണുകളും ഇട്ടു. ജനങ്ങളുടെ പണമാണല്ലോ , വലിയെടാ വലി. ആര് ചോദിയ്ക്കാൻ അല്ലെ ? ഇപ്പോളും വെള്ളത്തിൽ കായംകലക്കിയ പോലെ ഈ അഴിമതിയുടെ സ്തൂപം അവിടെ നിൽപ്പുണ്ട്. അടുത്ത ഇലക്ഷൻ അടുത്ത് വരുമ്പോൾ കുറച്ചു പെയിന്റ് അടിച്ചു നമ്മളെ വീണ്ടും ഇദ്ദേഹം പറ്റിക്കും . പാലാരിവട്ടം പാലം പോലെ അഴിമതിയുടെ രൂപമായി എന്നും ഈ ഇരുമ്പു തൂണുകൾ ഇവിടെ കാണും !.