November 17, 2020

ഇടതു സംഘടനകളുടെ കോവിഡ് കാല ഇടപെടലുകൾ;യുവാവിന്റെ കുറിപ്പ് വൈറലാകുന്നു

പാമ്പു കടിയേറ്റ കോവിഡ് നിരീക്ഷണത്തിൽ ഇരുന്ന കുഞ്ഞിനെ സ്വന്തം ജീവൻ പോലും മറന്നു ആശുപത്രിയിൽ എത്തിച്ചു രക്ഷപ്പെടുത്തിയ യുവാവിനെ കുറിച്ചുള്ള വാർത്തകൾ ആണല്ലോ ഇന്നലെ സോഷ്യൽ മീഡിയ യിൽ നിറഞ്ഞു നിന്നതു. അത് സംബന്ധിച്ച് ഇടതു സംഘടനകളുടെ കോവിഡ് കാല ഇടപെടലുകളെ കുറിച്ച് യുവാവ് എഴുതിയ പോസ്റ്റ് ആണ് ഇപ്പോൾ സോഷ്യൽ മീഡിയ യിൽ വൈറലായിരിക്കുന്നത്. ന്യൂ മാഹി സ്വദേശി യും ഗൾഫിൽ സ്‌കൂൾ ജീവനക്കാരനുമായ പ്രജിത് കുമാർ ന്റേതാണ് വൈറൽ ആയ പോസ്റ്റ്.പോസ്റ്റ് താഴെ വായിക്കാം,

കാസർകോട്ടെ ഒരു പരമ്പരാഗത കർഷകകുടുംബം.അവരുടെ വയലിൽ ഞാറ് നടാനുള്ള തയ്യാറെടുപ്പിനിടെയാണ് മകൻ ഖത്തറിൽ നിന്നും വരുന്നത്.അതോടെ മകനും കുടുംബവും ക്വാറൻ്റയിനിലായി തുടർന്ന് വയലിൽ ഞാറ് നടാനായി ആളെ കിട്ടാതായി.ഞാറ് നടീൽ ദൗത്യം അവിടെയുള്ള DYFI മേഖലാ കമ്മിറ്റി ഏറ്റെടുക്കുന്നു നിരവധി ചെറുപ്പക്കാർ വയലിറിറങ്ങി ഞാറ് നടുന്നു കൂടെ പരിസരത്തെ സ്ത്രീകളും ചേരുന്നു .

കണ്ടം മുഴുവൻ ഞാറ് നട്ടതിന് ശേഷം കർഷക കുടുംബം DYFIക്ക് 5000 രൂപാ നൽകുന്നു മേഖലാകമ്മിറ്റി ആ അയ്യായിരം രൂപ സർകാർ ഒരുക്കുന്ന കൊറോണ ട്രീറ്റ്മെൻ്റ് കേന്ദ്രത്തിന് നൽകുന്നു ..

ക്വാറൻ്റയിനിൽ കഴിയുന്ന ഒരുകുടുംബം ആ കുടുംബത്തിലെ ഒരു കുഞ്ഞിനെ പാമ്പ് കടിക്കുന്നു.
കുടുംബം സഹായത്തിനായി നിലവിളിക്കുന്നു.കൊറോണ ക്വാറൻറയിനിൽ കഴിയുന്ന കുടുംബമാകയാൽ ആരും തിരിഞ്ഞു നോക്കുന്നില്ല.അപ്പോൾ ആ വീട്ടിലേക്ക് ഒരു ചെറുപ്പക്കാരൻ ഓടി കയറുന്നു കുഞ്ഞിനേയും മാറോട് ചേർത്ത് ആശുപത്രിയിലേക്ക് ഓടുന്നു .
ഉഗ്ര വിഷം തീണ്ടിയിട്ടും സമയം വൈകാതെ ആശുപത്രിയിൽ എത്താനായത് കൊണ്ട് കുഞ്ഞ് സുഖം പ്രാപിച്ച് വരുന്നു.കുഞ്ഞിനെ മാറോട് ചേർത്ത് ആശുപത്രിയിലേക്ക് ഓടിയ സി പി ഐ എം ബ്രാഞ്ച് സെക്രട്ടറിയായ ആ യുവാവ് കൊവിഡ് പ്രോട്ടോക്കോൾ പ്രകാരം സ്വയം ക്വാറൻറയിനിലേക്ക്പോയി.

കോവിഡ് ബാധിച്ച് കതിരൂരിൽ ഒരാൾ മരണപ്പെടുന്നു DYFl യുടെ സംസ്ഥാന ജില്ലാ പ്രാദേശിക നേതാക്കൾ സുരക്ഷാ കിറ്റുകൾ ധരിച്ച് എല്ലാവിധ കൊവിഡ് പ്രോട്ടോകോളും പാലിച്ച് പരേതന് അദ്ദേഹത്തിൻ്റെ വിശ്വാസപരമായ എല്ലാ മാന്യതയും നൽകി ഖബർസ്ഥാനിൽ ഖബറടക്കുന്നു ..

ഇന്ന് കേട്ട മൂന്ന് വാർത്തയാണ് ഞാൻ മുകളിൽ പറഞ്ഞിട്ടുള്ളത്.

സത്യം പറഞ്ഞാൽ ആദ്യം പറഞ്ഞ മേഖലാ കമിറ്റി ഏതെന്നോ കുട്ടിയെ ആശുപത്രിയിൽ എത്തിച്ച സഖാവിൻ്റെ പേരോ കതിരൂരിൽ ഖബർസ്ഥാനിൽ പോയ സഖാക്കൾ ആരെന്നോ എനിക്കോർമയില്ല .
ഇത് ഒരു കമ്മ്യൂണിസ്റ്റിൻ്റെ ദൈന്യംദിന ജീവിത്തിൽ സംഭവിക്കുന്ന ഒരു സാധാരണ സംഭവമാക്കയാൽ വാർത്ത കേട്ടുപോകുന്നു എന്നതിനപ്പുറം ഓരോ പേരും ഓർത്ത് വെക്കാറില്ല. ഞാൻഎന്നല്ല ഏതാണ്ട് എല്ലാ സഖാക്കളുടെയും സ്ഥിതിയതായിരിക്കും.

നിങ്ങൾ നോക്കൂ , ഇതാണ് ഒരു ശരാശരി സിപിഐഎം പ്രവർത്തകന്റെ ജീവിതം
പക്ഷേ അവർക്കില്ലാത്ത കുറ്റമുണ്ടോ ?!!

മുഖ്യധാരാ മാധ്യമങ്ങൾ സംഘടിച്ച് കള്ള വാർത്തകൾ നൽകി ഇല്ലാതാക്കാൻ ശ്രമിക്കുന്ന പാർട്ടി മണ്ണിൽ ചെയ്യുന്നത് ഇതൊക്കെയാണ് .
ഇവരില്ലാതായാൽ പകരം ആരുണ്ടാകും ?
സി പി ഐ എമ്മിനെ തകർത്ത് പകരം പ്രതിഷ്ഠിക്കാനുള്ള പാർട്ടി ഇപ്പോഴും മലയാള മണ്ണിലുണ്ട് അവരെന്താണ് ചെയ്യുന്നത്..?

കാസർകോട്ടെ ഒരു പരമ്പരാഗത കർഷകകുടുംബം. അവരുടെ വയലിൽ ഞാറ് നടാനുള്ള തയ്യാറെടുപ്പിനിടെയാണ് മകൻ ഖത്തറിൽ നിന്നും വരുന്നത്…

Prajith Kumar Newmahe यांनी वर पोस्ट केले शनिवार, २५ जुलै, २०२०