മാധ്യമങ്ങൾ പറയാത്ത നല്ല വാർത്തകൾ ; സ്വയം മാധ്യമമാകുക

ആറുമാസം മുൻപേ കോവിഡ് രോഗം തുടങ്ങുമ്പോൾ നാം എവിടെയായിരുന്നു ? ഇന്ന് എവിടെ എത്തി നിൽക്കുന്നു ? ലോക്ക് ഡൌൺ സമയത് നാം എന്തെല്ലാം തയ്യാറെടുപ്പുകൾ നടത്തി .. ഒരു മാധ്യമവും നിങ്ങളെ അറിയിക്കില്ല .

സ്വയം മാധ്യമമാകുക .. ജീവിക്കാൻ ഒരൽപം ആത്മവിശ്വാസം ലഭിക്കും താഴെ ഉള്ള കണക്കുകൾ വായിച്ചാൽ .

കോവിഡ് ആരംഭിക്കുമ്പോൾ കോവിഡ് ടെസ്റ്റിന് ആയി ആശ്രയിച്ച ഏക സ്ഥാപനം ആലപ്പുഴ എൻഐവി ആയിരുന്നു . അതും ടെസ്റ്റ് പോസിറ്റീവ് ആയാൽ റിസൾട് താരതമ്യം ചെയ്യാൻ പൂനെ എൻഐവിയിലേക്ക് സാമ്പിൾ അയക്കണം എങ്കിലേ കോവിഡ് പോസിറ്റീവ് ആയി അംഗീകരിക്കു.

ഇന്നിപ്പോൾ പതിനഞ്ചു സർക്കാർ ലാബുകളിലും എട്ട് പ്രൈവറ്റ് ലാബുകളിലും അടക്കം ഇരുപത്തഞ്ചു ലാബുകളിൽ ആണ് ആർടിപിസിആർ കൊറോണ ടെസ്റ്റ് ചെയ്യാൻ ഉള്ള സൗകര്യം ഉള്ളത് . അതുകൂടാതെ പത്തൊൻപത് സർക്കാർ ലാബുകളിലും പതിനഞ്ചു സ്വകാര്യ ലാബുകളികും അടക്കം മുപ്പത്തിനാല് ലാബുകളിൽ ട്രൂനാട്ട് ടെസ്റ്റ് ചെയ്യാനുള്ള സൗകര്യം ഉണ്ട് . ഇതുകൂടാതെ ആന്റിജൻ , സിബി നാറ്റ് മുതലായ ടെസ്റ്റിങ് അടക്കം ഇരുപതോളം സ്ഥാപനങ്ങൾ വേറെയും .അങ്ങനെ ആകെമൊത്തം എൺപത്തി നാല് ലാബുകളിൽ പരിശോധന സംവിധാനങ്ങൾ …

വെറും നൂറു സാമ്പിൾ പ്രതിദിനം ടെസ്റ്റ് ചെയ്യാൻ ഉള്ള സാഹചര്യത്തിൽനിന്നും ഇരുപത്തി അയ്യായിരം സാമ്പിൾ ടെസ്റ്റ് ചെയ്യാനുള്ള സൗകര്യം ഒരുക്കി ഈ ആറുമാസം കൊണ്ട്.

നമ്മുടെ ടെസ്റ്റ് പോസിറ്റിവിറ്റി രണ്ടര ശതമാനം ആണ് . അഞ്ചുശതമാനത്തിൽ താഴെ വേണം എന്നതാണ് WHO മാർഗ നിർദേശം . അതായത് കൊറോണ പോസിറ്റീവ് ആയ ആളുകളെ പരമാവധി കണ്ടുപിടിക്കാൻ സാധിക്കുന്നു എന്നർത്ഥം . ഇതേ നിരക്കിൽ ഇനി ഒരുമാസം തുടർച്ചയായി ടെസ്റ്റ് ചെയ്യാനുള്ള കിറ്റുകളും തയ്യാറാക്കി വച്ചിട്ടുണ്ട് .

കോവിഡ് രോഗികൾക്ക് മാത്രമായി കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററുകൾ തയ്യാറായി , അതായത് രോഗലക്ഷണം ഇല്ലാത്ത / നേരിയ ലക്ഷണം ഉള്ള കോവിഡ് പോസിറ്റീവ് ആളുകളെ ആണ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററുകളിൽ അഡ്മിറ്റ് ചെയ്യുക. ഒന്നാം ഘട്ടം ആയി എൺപത്തി ആറ് സെന്ററുകളിൽ ആയി പതിനൊന്നായിരം ബെഡ്ഡുകൾ , രണ്ടാം ഘട്ടം ആയി ഇരുനൂറ്റി അൻപതോളം സെന്ററുകളിൽ ആയി മുപ്പത്തിനായിരത്തിൽ ആധികൾ ബെഡ്ഡുകൾ , മൂന്നാം ഘട്ടം നാനൂറ്റി എൺപതോളം സെന്ററുകളിൽ ആയി മുപ്പത്തേഴായിരത്തോളം കിടക്കകൾ .

മുപ്പതിനായിരത്തോളം ജീവനക്കാർ ഇപ്പോൾ ഇങ്ങനെ ഉള്ള ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററുകളിൽ പ്രവർത്തിച്ചുവരുന്നു . ഇനി ഒരു അൻപതിനായിരം ആളുകൾ കൂടെ റിസേർവിൽ ഉണ്ട് ആവശ്യം എങ്കിൽ ഉപയോഗിക്കാൻ .

ആയിരത്തി ഒരുനൂറിൽ അധികം സ്വകാര്യ ആശുപത്രികൾ ആയി ചികിത്സാ സംവിധാനങ്ങൾ തയ്യാറാക്കാൻ ചർച്ച നടത്തി , ഇതിൽ ഇറുനൂറോളം ആശുപത്രികൾ തയ്യാറായി മുന്നോട്ട് വന്നിട്ടുണ്ട് .

ഇതുകൂടാതെ സാർവത്രികമായി ടെസ്റ്റിംഗ് നിരക്ക് വളരെ അധികം വർധിപ്പിച്ചു , ഭൂമിശാസ്ത്രപരമായ കോവിഡ് വ്യാപനത്തിന്റെ മാപ്പിംഗ് തയ്യാറാക്കി വരുന്നു .

മൂന്നരലക്ഷം എൻ 95 മാസ്കുകൾ അതിലേറെ പിപിഇ കിറ്റുകളും പതിനാറുലക്ഷത്തോളം ത്രീ ലെയർ സർജിക്കൽ മാസ്‌ക്കുകളും നാല്പതുലക്ഷത്തിൽ അധികം ഗ്ലൗസുകളും തയ്യാറാക്കി വച്ചിട്ടുണ്ട് .

പുതുതായി എൺപത് വെന്റിലേറ്ററുകൾ വാങ്ങി , അൻപതെണ്ണം രണ്ടാഴ്ചക്ക് അകം കേന്ദ്രസർക്കാർ നൽകും. ഇരുനൂറ്റി എഴുപത് ഐസിയു വെന്റിലേറ്ററുകൾ കേന്ദ്രസർക്കാർ നൽകി . ആറായിരം വെന്റിലേറ്ററുകൾ രാപ്പകൽ പ്രവർത്തിക്കാൻ ഉള്ള ഓക്സിജൻ തയ്യാറാണ് .

തൊള്ളായിരത്തി അൻപത് ആംബുലൻസുകൾ കോവിഡ് രോഗികൾക്ക് വേണ്ടി മാത്രം സജ്ജം ആണ് . ടെലിമെഡിസിൻ സംവിധാനം എല്ലാ ജില്ലകളിലും തയ്യാറായി , അൻപത് മൊബൈൽ മെഡിക്കൽ യൂണിറ്റുകൾ പ്രവർത്തിക്കുന്നു ..

ഇതെല്ലം റിസേർച് ചെയ്ത് കണ്ടുപിടിച്ചതല്ല . മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ കാപ്സ്യൂൾ ആയി കൊടുത്ത വിവരം ആണ് . പക്ഷെ ഒരാൾ പോലും റിപ്പോർട്ട് ചെയ്തില്ല ..

നാം സുസജ്ജമാണ് . നമ്മുടെ മരണനിരക്ക് അരശതമാനത്തിൽ താഴെ നിൽക്കുന്നത് മഹാരാജാവ് ഭരിച്ച കാലത്തെ നടപടികൾ കൊണ്ടല്ല . ഇവിടെ ഒരു സർക്കാർ ഉള്ളതിനാൽ ആണ് .

മാധ്യമങ്ങൾ പറയാത്ത നല്ല വാർത്തകൾ : സ്വയം മാധ്യമമാകുക .. ആറുമാസം മുൻപേ കോവിഡ് രോഗം തുടങ്ങുമ്പോൾ നാം എവിടെയായിരുന്നു ?…

ശ്രീ ജിത് यांनी वर पोस्ट केले शनिवार, २५ जुलै, २०२०