August 19, 2020

അണലിയെ തല്ലിക്കൊന്നു കുഞ്ഞിനെ രക്ഷിച്ചു

കാസർഗോഡ് ജില്ലയിലെ പാണത്തൂർ വട്ടക്കയത്ത് പാമ്പ് കടിയേറ്റ, കോവിഡ് ബാധിതനായ കുഞ്ഞിനെ സാഹസികമായി രക്ഷപ്പെടുത്തിയ യുവാവിന് അഭിനന്ദന പ്രവാഹം.

ബീഹാറിൽ നിന്നെത്തിയ അധ്യാപക ദമ്പതികളും കുഞ്ഞും ക്വാറൻ്റയിനിലായതിനാലും കോവിഡ് ബാധിതരാണെന്ന് സംശയമുള്ളതിനാലും പാമ്പ് കടിയേറ്റ കുഞ്ഞിനെ രക്ഷിക്കാൻ പലരും മടിച്ചു നിന്ന വേളയിലാണ് കുഞ്ഞിൻ്റെ ജീവൻ രക്ഷിക്കാനായി ജിനിൽ ഓടിയെത്തിയത്.

കുഞ്ഞിനെ കടിച്ച അണലിയെ തല്ലിക്കൊന്ന് കവറിലാക്കിയെടുത്ത്, കുഞ്ഞിനെ വാരിയെടുത്ത് നെഞ്ചോടടുക്കി ആംബുലൻസ് ഡ്രൈവറായ സുഹൃത്ത് ബിനുവിൻ്റെ സഹായത്തോടെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലേക്കും അവിടെ നിന്ന് പരിയാരം മെഡിക്കൽ കോളേജിലേക്കും കുതിച്ച ജിനിൽ വിലപ്പെട്ട ഒരു ജീവനാണ് സംരക്ഷിച്ചത്. ജിനിൽ മാത്യു ഇപ്പോൾ ക്വാറൻ്റയിനിലാണുള്ളത് .സി പി ഐ (എം ) ബ്രാഞ്ച് സെക്രെയ്റ്ററി ആണ് ജിനിൽ.
.