November 17, 2020

ഫേസ് ബുക്കിൽ ലൈവിൽ വന്നു അസഭ്യം പറഞ്ഞു ഉണ്ണിത്താൻ

മാനത്തിന് വില കൽപ്പിക്കുന്നവനാണ് ഞാൻ…ബഹു കാസർകോട് എം പി ശ്രീമാൻ ഉണ്ണിത്താൻ !!

ജില്ല രോഗവ്യാപനത്തിന്റെ ഭീകര അവസ്ഥയിൽ നിൽക്കുമ്പോൾ കോവിഡ് മാനദണ്ഡങ്ങൾ കാറ്റിൽ പറത്തി കൂട്ടം കൂടിയും മാസ്ക് ഇടാതെയും പരിപാടികൾ സംഘടിപ്പിച്ചതിന് എല്ലാ വിഭാഗം ജനങ്ങളിൽ നിന്നും പ്രതിഷേധം ഉയർന്നു വന്നപ്പോഴാണ് ശ്രീമാൻ ഫേസ്ബുക്കിൽ ലൈവ് ഇടുന്നത്. അതിലെ പ്രധാന വാചകമാണ് മാനത്തിന്റെ വില. ഓ…ശരി. മഞ്ചേരി വിഷയം എല്ലാവരെയും ഓർമപ്പെടുത്തിയാണ് തുടക്കം. പിന്നെയങ്ങ് മോശം പദപ്രയോഗങ്ങളുടെ ഘോഷയാത്ര തന്നെ. മരണം തിന്നുന്ന കോവിഡ്ക്കാലത്ത് മാസ്ക് കൊണ്ട് കുഞ്ഞിന്റെ മുഖത്ത് തൊട്ടതിനും 50 ൽ അധികം ആളുകൾ ചേർന്ന് നിന്ന് സെൽഫി എടുത്തതിനെയും പരാമർശിക്കാതെ ലൈവ് നിർത്തി. യുഡിഫ് അണികൾ ന്യായീകരിച്ച പോലെ മാസ്കിലും കയ്യുറയിലും സാനിറ്റൈസർ പൂശുന്നുണ്ടെന്ന് പറയുമെന്ന് കരുതി. എവിടെ !!

🔺കാശ് വാങ്ങിയെന്ന് പറയട്ടെ. 1 രൂപയ്ക്ക് ഒരു ലക്ഷം നൽകുമെന്ന് അവകാശ വാദം.
❗️കാങ്ങങ്ങാട് പ്രസിൽ നിന്ന് അടുത്തിടെ നടത്തിയ ലോങ്ങ്മാർച്ചിന് 90,000 രൂപയുടെ ബോർഡ് അടിച്ച് കാശ് നൽകില്ലെന്ന് രേഖാമൂലം പരാതി നൽകി. അതോ?

🔺ഇവിടെ താമസിച്ചു പ്രവർത്തനം നടത്തുന്ന എന്നെ ഫീൽഡിൽ നിന്ന് മാറ്റാമെന്ന് നോക്കേണ്ട എന്ന്.
❗️അത് സ്വന്തം പാർട്ടിയിലെ ആളുകളും ലീഗിൽ അഭിമാന ബോധമുള്ളവരും ചെയ്യുന്നതാണ്.
ഒരു വർഷത്തിൽ വികസന പ്രവർത്തനത്തിൽ ഭരണാനുമതി ലഭിച്ച ഫണ്ട് എത്ര? പദ്ധതികൾ എത്ര? ഏതെല്ലാം മേഖലയിൽ ചെലവഴിച്ചു? എത്ര ഫണ്ട് ലാപ്സ് ചെയ്തു? കാസർകോട് നിവാസികൾ കേൾക്കാൻ കൊതിക്കുന്ന ഇത്തരം ചോദ്യങ്ങൾക്ക് മറുപടി എവിടെ ?

നാല് മിനിറ്റിൽ ബഹു എം പി വാരിവിതറിയ മഹാമോശം പ്രയോഗങ്ങൾ താഴെ നൽകുന്നു. നമുക്ക് ലജ്ജിച്ച് തല താഴ്താം.