വാജ്‌പേയ് യുടെ ബീഫ് ;ഏഷ്യാനെറ്റ് ഓൺലൈൻ രണ്ടുജീവനക്കാരെ സസ്‌പെൻഡ് ചെയ്തു.

ഏഷ്യാനെറ്റ് ന്യൂസിന്റെ ഓൺലൈൻ പേജിൽ ന്യൂസ് അപ്ഡേറ്റ് ചെയ്യുന്ന രണ്ടു ജേർണലിസ്റ്റുകളെ ഏഷ്യാനെറ്റ് ന്യൂസ് സസ്പെൻറ് ചെയ്തു.വാജ്‌പേയി ബീഫ് കഴിക്കുമായിരുന്നു എന്ന ന്യൂസ്‌ കൊടുത്തു എന്നതാണ് ഇവർക്കെതിരെയുള്ള ആരോപണം. ബി ആർ പി ഭാസ്കർ ഒരു മാധ്യമ ത്തിൽ നടത്തിയ പരാമർശത്തെ കുറിച്ച് ഏഷ്യാനെറ്റ് ഓൺലൈനിൽ വാർത്ത കൊടുത്തതാണ് മാനേജ്മന്റ് ന്റെ ചൊടിപ്പിച്ചത്. ബി ജെ പി നേതാവ് ചന്ദ്രശേഖരന്റെ ഉടമസ്ഥതയിലുള്ള ഏഷ്യാനെറ്റിൽ നിന്ന് തന്നെ ഇത്തരം ഒരു വാർത്ത വന്നതിൽ ബി ജെ പി കേന്ദ്ര നേതൃത്വത്തിൽ പോലും അമർഷം ഉണ്ടായിരുന്നു. അതിന്റെ ഭാഗമായാണ് സസ്‌പെൻഷൻ.

“ചേരി ചേരാ രാജ്യങ്ങളിലെ വിദേശകാര്യമന്ത്രിമാരുടെ സമ്മേളനം ഒരു തവണ ശ്രീലങ്കയില്‍ നടന്നിരുന്നു. അന്ന് സമ്മേളനത്തില്‍ പങ്കെടുക്കാന്‍ ഇന്ത്യയില്‍ എബി വാജ്‌പേയായിരുന്നു പോയത്. സമ്മേളനത്തിന് ശേഷം നടന്ന വിരുന്ന് സല്‍ക്കാരത്തിലും വാജ്‌പേയ് പങ്കെടുത്തിരുന്നു. അന്ന് വിളമ്പിയ ആഹാരത്തിനൊപ്പം ബീഫ് വിഭവങ്ങളും ഉള്‍പ്പെടുത്തിയിരുന്നു.” ഇങ്ങനെയായിരുന്നു ബി ആർ പി ഭാസ്കർ നടത്തിയ പരാമർശം. ദിനംപ്രതി നിര്വാദ് വ്യാജ വാർത്തകൾ പുറത്തു വിടുന്ന ഏഷ്യാനെറ്റ് പോലെ ഒരു മാധ്യമം ഒരു റിപ്പോർട്ട്
ന്റെ പേരിൽ ജീവനക്കാരെ സസ്പെൻറ് ചെയ്തത് മാധ്യമ പ്രവർത്തകരുടെ ഇടയിൽ വലിയ ചർച്ച ആയിക്കൊണ്ടിരിക്കുകയാണ്. എന്നാൽ മാനേജ്‌മെന്റുകളുടെ നടപടി ഭയന്ന് പരസ്യമായ ഒരു ചർച്ചയ്ക്കു മാധ്യമ പ്രവർത്തകർ മുതിരുന്നില്ല.