സ്വർണക്കടത്ത് കേസ് അന്വേഷണം ലീഗിലേക്ക് എത്തുമോ ?

ഈ കൊറോണ കാലത്തു കസ്റ്റംസ് നെ വെട്ടിച്ചു (അതോ ഒത്താശയോടെയോ) കേരളത്തിലേയ്ക്കു കടത്തിയത് 230 കിലോഗ്രാം സ്വർണം ആണെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നു. ഈ സ്വർണം ഒക്കെ എവിടേക്കാണ് പോയത്. ആരാണ് ഈ സ്വർണം അയച്ചത് ? കേരളത്തിലേക്ക് ആരുടെ പേരിലാണ് ഈ സ്വർണം ഒക്കെ എത്തിയത്. ഇതുവരെ ഈ കേസിൽ അറസ്റ്റിൽ ആയവരിൽ രണ്ടു ബി ജെ പി കാരും എട്ടു മുസ്‌ലിം ലീഗ് സജീവ പ്രവർത്തകരും ഉണ്ട്.ഈ കേസിൽ രാഷ്ട്രീയം ഉണ്ടെന്നു ആദ്യം പറഞ്ഞ മാധ്യമങ്ങൾ ഇപ്പോൾ ഈ അറസ്റ്റിൽ ആയ പ്രതികളുടെ രാഷ്‌ടീയത്തെ കുറിച്ച് ചർച്ചകൾ ഒന്നും നടത്തുന്നില്ല. ഇത്രയധികം ലീഗുകാർ ഈ കേസിൽ ഉൾപ്പെട്ട സ്ഥിതിക്ക് ലീഗ് നേതാക്കളിലേയ്ക്ക് അന്വേഷണം പോകുമോ? നാട്ടിലെ ഭൂരിഭാഗം സ്വര്ണക്കടകളും ഉദഘാടനം നടത്തുന്ന പാണക്കാട് തങ്ങൾക്കു ഇതിൽ എന്തെങ്കിലും പങ്കുണ്ടോ ?

ഈ ചോദ്യങ്ങളാണ് ഇപ്പോൾ പൊതുസമൂഹം ചോദിച്ചു കൊണ്ടിരിക്കുന്നത്.പരൽ മീനുകളെ മാത്രം പിടിച്ചു കൊണ്ട് വൻ സ്രാവുകളിലേയ്ക്ക് എത്തിപ്പെടാതെ അന്വേഷണം അവസാനിപ്പിക്കാൻ ആകുമോ എൻ ഐ എ ശ്രമിക്കുന്നത് . എന്ത് തന്നെയായാലും രാജ്യത്തിൻറെ സാമ്പത്തിക സ്ഥിതിയെ താറുമാറാക്കുന്ന ഈ സ്വര്ണക്കടത്തിന്റെ ബുദ്ധികേന്ദ്രങ്ങളിൽ എത്തിപ്പെടുവാൻ ഈ അന്വേഷണത്തിന് സാധിക്കുമോ ?