August 19, 2020

സ്വർണക്കടത്തു കേസിൽ പ്രമുഖ ചാനലിനും പങ്ക് ?

സ്വർണക്കടത്തു കേസിൽ ഒരാൾ കൂടി അറസ്റ്റിൽ ആയി. ഫൈസൽ ഫരീദാണ് അറസ്റ്റിൽ ആയതു. ദുബായ് പോലീസ് ഇദ്ദേഹത്തെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. മലയാളത്തിലെ ഒരു വാർത്ത ചാനെൽ ഇദ്ദേഹത്തിന് കേസിൽ പങ്കില്ല എന്ന തരത്തിൽ എക്സ്ക്ലൂസീവ് വാർത്ത കഴിഞ്ഞ ദിവസ്സം കൊടുത്തിരുന്നു. എന്നാൽ അന്വേഷത്തിന്റെ ഭാഗമായി ലഭിച്ച കൃത്യമായ തെളിവുകളുടെ അടിസ്ഥാനത്തിൽ ദുബായ് പോലീസ് ഇദ്ദേഹത്തെ അറസ്റ് ചെയ്യുക ആയിരുന്നു.

വാർത്ത ചാനൽ നൽകിയ വാർത്തയുടെ സ്‌ക്രീൻ ഷോട്ടാണ് ചുവടെ.

ആ ചാനലിന്റെ പ്രമുഖനായ വ്യക്തി സോഷ്യൽ മീഡിയ യിൽ അത് പങ്കുവയ്ക്കുകയും വലിയ ചർച്ച ആകുകയും ചെയ്തിരുന്നു.

എന്തായാലും സ്വര്ണക്കടത്തു കേസിലെ പ്രതിക്ക് വേണ്ടി ഒരു ചാനൽ മുന്നിട്ടിറങ്ങിയത് പല സംശയങ്ങൾക്കും വഴിവയ്ക്കുന്നു. ഈ ചാനലിന്റെ സാമ്പത്തിക സ്രോതസ്സ് ആണോ ഈ അറസ്റ്റിൽ ആയ ആൾ?ഇദ്ദേഹത്തിന് ചാനലിൽ ഷെയർ ഉണ്ടോ എന്നീ ചോദ്യങ്ങളാണ് സോഷ്യൽ മീഡിയ യിൽ ഉയരുന്നത്.എന്തായലും തുടക്കം മുതൽ ഈ ചാനൽ സ്വർണക്കടത്തു കേസിൽ കാണിക്കുന്ന ഇടപെടലുകൾ സംശയം ജനിപ്പിക്കുന്നവയാണ്.