ആലപ്പുഴയിൽ ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററുകൾ ഒരുങ്ങുന്നു

കോവിഡ് സാമൂഹ്യവ്യാപനമുണ്ടായാൽ നേരിടാൻ ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററുകൾ ഒരുങ്ങുന്നു. കുമാരപുരത്തെ ഹുദാ ട്രസ്റ്റ് പബ്ലിക് സ്കൂളിൽ 100 കിടക്കകളോടെ കേന്ദ്രം തയ്യാറായി. ഹരിപ്പാട് മാധവ ജങ്ഷനിൽ വർഷങ്ങളായി അടഞ്ഞുകിടന്ന സ്വകാര്യ ആശുപത്രിയും പ്രഥമതല ചികിത്സാകേന്ദ്രമാക്കാൻ സർക്കാർ ഏറ്റെടുത്തു.
- ആലപ്പുഴ ബൈപാസ് വൈകുവാൻ കാരണം ഇതായിരുന്നു
- ഇതാണ് കോവിഡ് കാലത്തെ ബാംഗ്ലൂർ !
- പാലക്കാടൻ ഗ്രാമങ്ങൾ ഇത്രയും സുന്ദരമായിരുന്നോ ?
- പി ടി തോമസ് കൂടുതൽ കുരുക്കിലേക്ക്
- ഓടിയത് താൻ തന്നെ എന്ന് പി ടി തോമസ്;ബിനാമി ഇടപാടിന്റെ വിവരങ്ങൾ പുറത്തു വരുന്നു.
സന്നദ്ധസേവനത്തിലൂടെ ഡിവൈഎഫ്ഐ പ്രവർത്തകർ മാധവ മിഷൻ ആശുപത്രി ശുചീകരണം ആരംഭിച്ചു. 400 പേരെ താമസിപ്പിക്കാൻ സൗകര്യമുള്ള ഇവിടെ 200 കിടക്കകൾ ഇതിനകം തയ്യാറായി. ഇലക്ട്രിക്കൽ, പ്ലംബിങ് പണികളും പുരോഗമിക്കുകയാണ്.
കോവിഡ് 19 വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ തീരദേശ മേഖലയിലെ ചികിത്സയ്ക്കായി മാത്രം 1000 കിടക്കകൾ ഒരുക്കുന്നു. ജില്ലയിൽ രോഗവ്യാപനം കൂടുതൽ, തീരമേഖല കേന്ദ്രീകരിച്ചായതിനാലാണ് കൂടുതൽ സൗകര്യങ്ങൾ ഇവിടെ കേന്ദ്രീകരിക്കുന്നത്.
ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററുകളുടെ ഭാഗമായി തദ്ദേശസ്ഥാപനങ്ങളുടെ മേൽനോട്ടത്തിലാണ് താഴെത്തട്ടിലും സൗകര്യങ്ങൾ ഒരുക്കുന്നത്. ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററുകളായി പട്ടണക്കാട് പഞ്ചായത്തിൽ രണ്ട് കെട്ടിടങ്ങൾ തയ്യാറാക്കി.
120 കിടക്കകളും സജ്ജീകരിച്ചു. പൊന്നാംവെളി ജയലക്ഷ്മി ഓഡിറ്റോറിയം, കുന്നുംപുറം സെന്റ് ജോസഫ് പാരിഷ് ഹാൾ എന്നിവയാണ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ഏറ്റെടുത്തതെന്ന് പഞ്ചായത്ത് പ്രസിഡന്റ് പി ആർ പ്രമോദ് അറിയിച്ചു. 60 വീതം കിടക്കകൾ ഉണ്ട്. രണ്ട് മീറ്റർ ഇടവിട്ടാണ് ഇവ. പ്രത്യേക ശുചിമുറി സംവിധാനവും ഒരുക്കിയിട്ടുണ്ട്.
മാരാരിക്കുളം വടക്ക് പഞ്ചായത്തിൽ സ്ഥാപിക്കുന്ന കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററും ഉടൻ സജ്ജമാകും.
കണിച്ചുകുളങ്ങര സർവീസ് കോ-ഓപ്പറേറ്റീവ് ബാങ്ക് ഓഡിറ്റോറിയമാണ് ഏറ്റെടുക്കുന്നത്. 100 കിടക്കകൾ ഒരുക്കും