November 17, 2020

കോവിഡ് കാലത്ത് മാതൃകയായി ഡി വൈ എഫ് ഐ

ഡി വൈ എഫ് ഐ സംസ്ഥാന കമ്മിറ്റി ഓഫീസിലെ ഒരു ജീവനക്കാരാണ് കോവിഡ് ബാധിച്ചതോടെ സംസ്ഥാന കമ്മിറ്റി ഓഫീസ് അടച്ചിടാനും സംസ്ഥാന സെക്രെട്ടറി റഹിം ഉൾപ്പടെ ആറുപേർ നിരീക്ഷണത്തിൽ പോകുവാനും ഡി വൈ എഫ് ഐ സംസ്ഥാന നേതൃത്വം തീരുമാനം എടുത്തു.ഈ തീരുമാനത്തെ സോഷ്യൽ മീഡിയ സ്വാഗതം ചെയ്യുകയാണ്. വാളയാർ പാസ് ഇല്ലാതെ ആളുകളെ കടത്തിവിടുവാൻ പോയ കൊണ്ഗ്രെസ്സ് ജനപ്രതിനിധികളോട് ഹോം കൊറൻറെയിനിൽ പോകാൻ ആവശ്യപ്പെട്ടപ്പോൾ ആദ്യം വിസമ്മതിക്കുകയും പിന്നീട് ഭരണകൂട ഭീകരതയാണ് എന്നൊക്കെ ആരോപണം ഉന്നയിക്കുകയുമുണ്ടായി.എം എൽ എ മാരും എം പി മാരും നാട്ടിൽ ഇറങ്ങി നടന്നത് അന്ന് സമൂഹത്തിൽ പേടി സൃഷ്ടിച്ചിരുന്നു.എന്നാൽ അതിൽ നിന്നും വ്യത്യസ്തമായി സ്വയം കൊറന്റൈനിൽ പോകാനുള്ള തീരുമാനം ഉടൻ എടുത്ത ഡി വൈ എഫ് ഐ സംസ്ഥാന നേതൃത്വത്തെ മെഡിക്കൽ രംഗത്തുള്ള നിരവധി പേര് അഭിനന്ദിക്കുകയാണ്.കേരളെമ്പാടും സമരം നടത്തി കൊറോണ വ്യാപന ഭീഷണി ഉണ്ടാക്കിയ കോൺഗ്രസ് നേതാക്കൾ കണ്ടു പഠിക്കേണ്ട മാതൃകയാണ് ഡി വൈ എഫ് ഐ യുടേതെന്നാണ് സോഷ്യൽ മീഡിയയിലെ പൊതുവെയുള്ള അഭിപ്രായം.