November 17, 2020

നീലച്ചായ

ഒരു നല്ല ചായ കുടിച്ചുകൊണ്ട് നമുക്ക് നീലവാരം അവസാനിപ്പിക്കാം.ഹെർബൽ പാനീയങ്ങളിൽ ഏറ്റവും പോപ്പുലർ ആയി കൊണ്ടിരിക്കുന്ന ഒന്നാണ് നീലച്ചായ.നമ്മുടെ സ്വന്തം ശംഘുപുഷ്പം ഉണക്കി പൊടിച്ചത് തിളച്ചവെള്ളത്തിൽ മിക്സ് ചെയ്താണ് നീലച്ചായ ഉണ്ടാക്കുന്നത്.

Caffeine അടങ്ങിയിട്ടില്ല എന്നത് കൊണ്ട് തന്നെ ഇത് വളരെ ആരോഗ്യകരമായ ഒരു പാനീയം ആണ്.സാധാരണ മധുരം ചേർക്കാതെ ആണ് ഇത് ഉപയോഗിക്കുക എങ്കിലും മധുരം വേണമെന്നുള്ളവർക്ക് തേൻ ചേർത്തും ഇത് കുടിക്കാവുന്നതാണ്. രുചി വൈവിധ്യം ലഭിക്കാൻ നാരങ്ങാനീരും മിക്സ് ചെയ്യുന്നത് നല്ലതായിരിക്കും.

ശരീരഭാരം കുറക്കുക,മാനസിക സമ്മർദം ഒഴിവാക്കുക തുടങ്ങി ഒരുപാട് ഗുണങ്ങൾ ഇതിന്റെതായി പറയുന്നു. ഇന്ന് മിക്ക online സൈറ്റുകളിലും നീലചായയുടെ ടീ ബാഗുകൾ ലഭ്യമാണ് 20 ഗ്രാം ന്റെ പാക്കറ്റ്കൾക്ക് 400 മുതൽ 600 വരെയാണ് വില. വീട്ടിൽ ശംഘുപുഷ്പം ഉള്ളവർക്ക് സ്വന്തമായി ഉണ്ടാക്കി എടുക്കാൻ കഴിയും.