സ്വർണ കടത്തു കേസിൽ കൂടുതൽ അറെസ്റ്റുകൾ

കേസുമായി ബന്ധപ്പെട്ട് ഒരു സ്ത്രീയെ കൂടി കസ്റ്റഡിയിലെടുത്തു. ഒളിവിലുള്ള വർക്ക്‌ഷോപ്പ് ഉടമയും ബിജെപിക്കാരനുമായ സന്ദീപ് നായരുടെ ഭാര്യയെയാണ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്. ഇവർക്ക് സ്വർണക്കടത്തിൽ പങ്കുണ്ടെന്നാണ് സംശയിക്കുന്നത്.
കേസിൽ അഞ്ച് പ്രതികളുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. യു എ ഇ കോൺസുലേറ്റ് മുൻ പിആർഒ സരിത്തിനും സ്വപ്‌നാ സുരേഷിനും പുറമേ മൂന്ന് പേരെ പ്രതികളാക്കും. സ്വർണ്ണം കയറ്റി അയച്ച കൊച്ചി സ്വദേശിയും KMCC പ്രവർത്തകനുമായ ഫയാസ് ഫരീദാണ് മുഖ്യപ്രതി. കൊടുവള്ളി സ്വദേശികളായ രണ്ടു ലീഗുകാരെ കൂടി പ്രതി ചേർക്കുമെന്നാണ് സൂചന.