November 17, 2020

സ്വർണ കടത്തു കേസ് പ്രതിയായ സന്ദീപ് നായരുടെ ബി ജെ പി ബന്ധം പുറത്തു വരുന്നു.

സ്വർണ കടത്തു കേസിൽ ഒളിവിൽ പോയിരിക്കുന്ന സന്ദീപ് നായർ ബി ജെ പി യുടെ കടുത്ത അനുഭാവിയും പ്രവർത്തകനുമാണ് എന്നതിന്റെ കൂടുതൽ തെളിവുകൾ പുറത്തു വരുന്നു.ഫേസ് ബുക്ക് പ്രൊഫേലിൽ കൊടുത്തിരിക്കുന്ന ചിത്രങ്ങളും കമന്റുകളും വെളിവാക്കുന്നത് കൃത്യമായ രാഷ്ട്രീയ ബന്ധങ്ങളാണ്.

രാഷ്ട്രീയത്തിൽ മാത്രമല്ല സിനിമ സീരിയൽ രംഗത്തുള്ളവരുമായും കൂടുതൽ ബന്ധങ്ങൾ ഉണ്ട്.
ഫ്‌ളവേഴ്‌സ് ടി വി യിലെ ഉപ്പും മുളകും സീരിയലിന്റെ സംവിധായകനും സുഹൃത്തുമായ സതീഷ് കുമാറുമായി ഫേസ് ബുക്കിൽ സംവദിച്ചതിന്റെ രേഖകൾ ആണ് ഈ കൊടുത്തിരിക്കുന്നത്.

ഇതോടു കൂടി കേരള ബി ജെ പി നേതാക്കൾ നിശബ്ദമാകുന്ന കാഴ്ചകളാണ് കാണുന്നത്.