August 19, 2020

സ്വർണ കടത്തു കേസും ബി ജെ പി യിലെ ഗ്രൂപ്പ് വഴക്കും.

സ്വർണ കടത്തു പ്രതികളെ രക്ഷിക്കുവാനായി എത്തിയ ആ ഫോൺ കോൾ ആരുടേതായിരുന്നു. മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നാണ് എന്ന് ആദ്യമായി ആരോപിച്ചത് ബി ജെ പി അധ്യക്ഷൻ കെ സുരേന്ദ്രനാണ്.എന്നാൽ അങ്ങനെ ഒരു കോൾ മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നും വന്നിട്ടില്ല എന്ന് കേന്ദ്ര സർക്കാരിന്റെ കീഴിലുള്ള കസ്റ്റംസ് വകുപ്പിനെ ഉന്നതൻ തന്നെ വെളിപ്പെടുത്തായതോടെ സുരേന്ദ്രൻ ആ ആരോപണവുമായി പിന്നീട് മുന്നോട്ടു പോയില്ല. പക്ഷെ പിന്നെ ആരാണ് ഫോൺ ചെയ്തത് എന്നതു ഒരു ചോദ്യ ചിഹ്നമായി നിൽക്കുന്നുണ്ട്. സുരേന്ദ്രൻ പാർട്ടി യിലെ സ്വന്തം ഗ്രൂപ്പിനുള്ളിൽ ആലോചിച്ചാണ് ഇങ്ങനെ ഒരു ആരോപണം ഉന്നയിച്ചതെന്നാണ് സുരേന്ദ്രനുമായി അടുപ്പമുള്ളവർ പറയുന്നത്. ഇത്തരം ഒരു ആരോപണം ഉന്നയിക്കുകയും

കേരളത്തിൽ നിന്നുള്ള ഒരു കേന്ദ്ര മന്ത്രി ഈ വിഷയത്തിൽ മൗനം പാലിക്കുന്നതും കൂട്ടിവായിക്കണമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ അഭിപ്രായപ്പെടുന്നത്. സ്വർണ കടത്തു കേസിലെ പ്രതിയുടെ ബി ജെ പി ബന്ധം വെളിവായ സാഹചര്യത്തിൽ സുരേന്ദ്രന്റെ ആരോപണം ഒരു ഗ്രൂപ്പ് തർക്കത്തിന്റെ ഭാഗമായി ഉണ്ടായതാണ് എന്നാണ് പറയപ്പെടുന്നത്. തന്റെ എതിർ ഗ്രൂപ്പിൽ ഉള്ള നേതാക്കളുടെ അടുപ്പക്കാരനായ പ്രതിയ്ക്കു വേണ്ടി ആരാണ് വിളിച്ചതെന്ന് പറയാതെ പറയുകയാണ് സുരേന്ദ്രൻ ചെയ്തത്. ഏതായാലും ആരോപണ പുകമറയിലൂടെ സുരേന്ദ്രൻ ഉന്നം വച്ചതു ഉന്നതനായ ആ നേതാവിനെ തന്നെയാണ് എന്നാണ് സൂചനകൾ. വരും ദിവസ്സങ്ങളിൽ ബി ജി പി യിൽ ഗ്രൂപ്പ് വഴക്കിനു ഈ കേസ് കൂടുതൽ ശക്തി നൽകുമെന്നും കേന്ദ്ര നേതൃത്വത്തിന് പരാതി നൽകുവാൻ ഉദ്ദേശമുണ്ട് എന്നും അടുത്ത വൃത്തങ്ങൾ പറയുന്നു.