സ്വർണക്കടത്തു കേസിലെ പ്രതി യും കുമ്മനവുമായി എന്താണ് ബന്ധം ?

സ്വർണ കടത്തു കേസിലെ പ്രതി സരിത്തിന്റെ കൂട്ടാളിയെ എന്ന് പോലീസ് പറയുന്ന സന്ദീപ് നായരുടെ സംഘപരിവാർ ബന്ധം മറനീക്കി പുറത്തു വരുന്നു. കേസിൽ അകപ്പെട്ടതോടു കൂടി ഒളിവിൽ പോയിരിക്കുന്ന സന്ദീപേ നായരുടെ വീട്ടിൽ പോലീസ് എത്തുകയും അദ്ദേഹത്തിന്റെ ഭാര്യയെ ചോദ്യം ചെയ്യുകയും ഉണ്ടായി.

ഇതിനിടയിൽ സോഷ്യൽ മീഡിയയിൽ സന്ദീപ നായരുടെ നിരവധി ചിത്രങ്ങളാണ് പ്രചരിക്കുന്നത്. ബി ജെ പി മുൻ അധ്യക്ഷൻ കുമ്മനം രാജശേഖരനുമായി നിൽക്കുന്ന ചിത്രം സന്ദീപേ അദ്ദേഹത്തിന്റെ പ്രൊഫൈലിൽ പോസ്റ്റ് ചെയ്‌തിട്ടുണ്ട്.

അതെ പോലെ ബി ജെ പി നേതാക്കൾക്ക് ആശംസകൾ അർപ്പിച്ചുള്ള പോസ്റ്റുകളും നിരവധി സന്ദീപിന്റെ പ്രൊഫൈലിൽ ഉണ്ട്.

കാർബൺ ഡോക്ടർ എന്ന സ്ഥാപനത്തിന്റെ ഉടമയായ ഇദ്ദേഹം നിരവധി തവണ ദുബായ് സന്ദർശിച്ചതിനു തെളിവുകളും ഫേസ് ബുക്ക് പ്രൊഫൈലിൽ കാണാൻ കഴിയുന്നുണ്ട്.

കേസിൽ ഉന്നതനായ ഒരു ദേശീയ നേതാവ് ഇടപെട്ടു എന്ന തരത്തിൽ ഉള്ള വാർത്തകൾ വരുന്ന സമയത്തു തന്നെയാണ് സന്ദീപേ ന്റെ സംഘപരിവാർ ബന്ധം മറനീക്കി പുറത്തു വന്നതെന്നതും കേസിൽ മറ്റൊരു വഴിത്തിരിവായിരിക്കുകയാണ്.